Entertainment news
പ്രണയം തോന്നിയിട്ടുള്ള സെലിബ്രിറ്റി ഇദ്ദേഹമാണ്; ബൈ ദ പീപ്പിള്‍ റിലീസ് ചെയ്ത സമയത്ത് ഒരു ഡയറി മുഴുവന്‍ ഐ ലവ് യൂ എന്ന് എഴുതിവെച്ചിട്ടുണ്ട്: സുരഭി ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 20, 02:16 pm
Wednesday, 20th April 2022, 7:46 pm

മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ പ്രിയതാരമാണ് സുരഭി ലക്ഷ്മി. തീവണ്ടി, എന്ന് നിന്റെ മൊയ്തീന്‍, നീയും ഞാനും, കള്ളന്‍ ഡിസൂസ, വികൃതി, കുറുപ്പ് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ കോമഡി റോളുകളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും താരം തിളങ്ങിയിട്ടുണ്ട്.

തനിക്ക് പ്രണയം തോന്നിയിട്ടുള്ള സെലിബ്രിറ്റിയെക്കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോള്‍ സുരഭി. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു

”പ്രണയം പറഞ്ഞിട്ടില്ല. പക്ഷെ കുത്തിയിരുന്ന് എഴുതിയിട്ടുണ്ടായിരുന്നു. ബൈ ദ പീപ്പിള്‍ എന്ന സിനിമ ഇറങ്ങിയ സമയത്ത്. നരേന്‍ പൊലീസ് ഓഫീസറായിരുന്നല്ലോ ആ സിനിമയില്‍. അന്ന് നരേനെ ഒന്നും അറിയില്ല, ഇത് ആരാ എന്നൊന്നും അറിയില്ലല്ലോ.

അന്ന് ഞാന്‍ ഒരു ഡയറി മുഴുവന്‍ ഐ ലവ് യൂ, ഐ ലവ് യൂ എന്ന് എഴുതിയിട്ടുണ്ട്. ഇപ്പൊ അടുത്ത് ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുകയൊക്കെ ചെയ്തിട്ടുണ്ട്.

അപ്പൊ നരേന്‍ ചേട്ടനെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, നിങ്ങളോട് പണ്ട് എനിക്ക് ഭയങ്കര പ്രേമമായിരുന്നു, എന്നിട്ട് ഒരു ഡയറി മുഴുവന്‍ ഞാന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, എന്ന് പറഞ്ഞു. എന്നിട്ട് ഞാന്‍ അത് മൂപ്പര്‍ക്ക് അയച്ചുകൊടുത്തു.

ഐ ലവ് യൂ നരേന്‍ എന്നായിരുന്നു അതില്‍. അന്ന് സുനില്‍ എന്നെങ്ങാണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര്. അങ്ങനെ എഴുതാന്‍ പറ്റാത്തത് കൊണ്ടാണ് ഞാന്‍ നരേന്‍ എന്നെഴുതിയത്.

കാരണം എന്റെ വീടിന്റെ അടുത്ത് സുനില്‍ എന്ന പേരിലുള്ള ഒരു ചേട്ടന്‍ ഉണ്ട്. ഡയറി കണ്ടുപിടിച്ചിട്ട് ഇനി അതൊരു പ്രശ്‌നമാവേണ്ട എന്ന് വിചാരിച്ചാണ് നരേന്‍ എന്ന് തന്നെ എഴുതിയത്.

പണ്ടാണ് ഇത്. പ്ലസ് വണ്ണിനൊക്കെ പഠിക്കുമ്പോഴാണ്,” ഏതെങ്കിലും സെലിബ്രിറ്റിയോട് പ്രണയം പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സുരഭി ലക്ഷ്മി പറഞ്ഞു.

2017ല്‍ പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

അനൂപ് മേനോന്റെ സംവിധാനം ചെയ്യുന്ന പത്മ എന്ന സിനിമയാണ് സുരഭിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

Content Highlight: Surabhi Lakshmi about her old love for a celebrity, actor Narain