| Wednesday, 15th May 2024, 8:11 am

ഞാനും പൃഥ്വിയും ഒരുമിച്ചുള്ളപ്പോള്‍ എപ്പോഴും കാണുന്ന സിനിമ അതാണ്: സുപ്രിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താനും പൃഥ്വിയും ഒരുമിച്ചുള്ള സമയത്ത് കൂടുതലും കാണാറുള്ള സിനിമയെക്കുറിച്ച് സുപ്രിയ സംസാരിച്ചു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുപ്രിയ ഇക്കാര്യം പറഞ്ഞത്. കമല്‍ ഹാസന്‍ അഭിനയിച്ച മൈക്കല്‍ മദന കാമരാജിനെക്കുറിച്ചാണ് സുപ്രിയ സംസാരിച്ചത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമയാണതെന്നും സുപ്രിയ പറഞ്ഞു.

ഓരോ തവണയും ഏത് സിനിമ കാണാമെന്ന് പൃഥ്വി ചോദിക്കുമ്പോള്‍ താന്‍ ഈ സിനിമ മതിയെന്നാണ് പറയാറെന്നും എത്രാമത്തെ തവണയാണ് കാണുന്നതെന്ന് പൃഥ്വി തിരിച്ചു ചോദിക്കും. എന്നാല്‍ ആ സിനിമ മുഴുവന്‍ കാണാറില്ലെന്നും പാലക്കാടന്‍ ഭാഷ വരുന്ന ഭാഗം മാത്രമേ കാണാറുള്ളൂവെന്നും സുപ്രിയ പറഞ്ഞു. കാമേശ്വര്‍ എന്ന കഥാപാത്രത്തെ കമല്‍ അവതരിപ്പിച്ച വിധം തനിക്ക് വളരെ ഇഷ്ടമാണെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

‘ഞാനും പൃഥ്വിയും ഒരുമിച്ചുള്ള സമയത്ത് രാത്രി ഏതെങ്കിലും സിനിമ കാണാന്‍ തീരുമാനിച്ചാല്‍ അത് മിക്കപ്പോഴും ഒരൊറ്റ സിനിമയായിരിക്കും. കമല്‍ ഹാസന്‍ അഭിനയിച്ച പഴയ സിനിമയാണത്. മൈക്കല്‍ മദന കാമരാജ് ആണ് ആ സിനിമ. എത്ര തവണ കണ്ടിട്ടുണ്ടെന്ന് അറിയില്ല, പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമയാണത്.

ഏത് സിനിമ വേണമെന്ന് പൃഥ്വി എന്നോട് ചോദിക്കുമ്പോള്‍ ഞാന്‍ മൈക്കല്‍ മദന കാമരാജ് കാണാമെന്ന് പറയും. ‘എത്രാമത്തെ തവണയാണ് ഇത് കാണുന്നതെന്ന് വല്ല പിടിയുമുണ്ടോ’ എന്നാണ് പൃഥ്വി അപ്പോള്‍ തിരിച്ച് ചോദിക്കുന്നത്. കുറച്ച് സീന്‍ മാത്രം കാണാമെന്ന് ഞാന്‍ അപ്പോള്‍ പറയും. ആ സിനിമ മുഴുവന്‍ കാണാറില്ല. കാമേശ്വരന്റെ ഭാഗം മാത്രമേ കാണാറുള്ളൂ. ആ പാലക്കാടന്‍ തമിഴ് മാത്രം കാണാന്‍ നല്ല രസമാണ്. ഞാന്‍ എപ്പോഴും എന്‍ജോയ് ചെയ്യുന്ന സിനിമയാണത്,’ സുപ്രിയ പറഞ്ഞു.

Content Highlight: Supriya talks about the movie she often watch with Prithviraj

We use cookies to give you the best possible experience. Learn more