മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് നടക്കുന്ന എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയ എന്‍.സി.പി നേതാവ് അജിത് പവാറിനെ ആലിംഗനം ചെയ്ത് സ്‌നേഹം പങ്കിട്ട് അജിത്തിന്റെ സഹോദരിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ.
സുപ്രിയയുടെ ക്ഷണപ്രകാരമായിരുന്നു അജിത് പവാര്‍ ചടങ്ങിലേക്ക് എത്തിയത്. വാഹനത്തില്‍ നിന്ന് ഇറങ്ങി നടന്നു വന്ന അജിത് പവാറിനടുത്തേക്ക് എത്തിയായിരുന്നു സുപ്രിയ അദ്ദേഹത്തെ സ്വാഗതം ചെയ്തത്.
മാധ്യമങ്ങള്‍ ഒന്നടങ്കം ഈ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ താനൊരിക്കും എന്റെ ദാദയുമായി പിണങ്ങിയിട്ടില്ലെന്നും ഞങ്ങള്‍ക്കിടയില്‍ ഒരു അഭിപ്രായ വ്യത്യാസവും ഇന്ന് വരെ ഉണ്ടായിട്ടില്ലെന്നും പറയുകയായിരുന്നു സുപ്രിയ സുലെ.
”ദാദയുമായി ഒരു പ്രശ്‌നവും നിലവിലില്ല. എല്ലാവര്‍ക്കും ഈ പാര്‍ട്ടിയില്‍ പങ്കുണ്ട്.പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകേണ്ടത് അവരുടെ കടമയാണ്.”- സുപ്രിയ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ അജിത് പവാറിന്റെ നീക്കം എന്‍.സി.പിയേക്കാള്‍ ഉപരി പവാര്‍ കുടുംബത്തില്‍ തന്നെ പൊട്ടിത്തെറിയുണ്ടാക്കിയിരുന്നു.
‘പാര്‍ട്ടിയും കുടുംബം പിളര്‍ന്നിരിക്കുന്നു’- എന്നായിരുന്നു അജിത് പവാറിന്റെ നീക്കത്തെ അപലപിച്ചുകൊണ്ട് സുപ്രിയ സുലെ പ്രതികരിച്ചത്. പവാര്‍ കുടുംബത്തില്‍ നിന്ന് പുറത്തുവന്ന ആദ്യ പ്രതികരണവും ഇത് തന്നെയായിരുന്നു.
ഇത്രയും വഞ്ചിക്കപ്പെട്ട മറ്റൊരു അവസരവും ഉണ്ടായിട്ടില്ലെന്നും എന്തുസംഭവിച്ചാലും മൂല്യങ്ങള്‍ക്കാണ് അന്തിമ വിജയമെന്നും സുപ്രിയ സുലെ പ്രതികരിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപവത്ക്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം ശരദ് പവാറിനൊപ്പമുണ്ടായിരുന്ന നേതാവായിരുന്നു അജിത്. സഖ്യസര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെയെ പ്രഖ്യാപിക്കാന്‍ ത്രികക്ഷി സഖ്യം തയ്യാറെടുക്കവേയായിരുന്നു ഏവരേയും ഞെട്ടിച്ചുകൊണ്ട് അജിത് പവാര്‍ ബി.ജെ.പിയെ പിന്തുണയ്ക്കുകയും സര്‍ക്കാരുണ്ടാക്കുകയും ചെയ്തത്.