| Monday, 20th May 2024, 8:53 pm

ഓരോ തവണയും പൃഥ്വി ചോദിക്കുമ്പോള്‍ ഞാന്‍ കമല്‍ ഹാസന്റെ ആ സിനിമ കാണണമെന്നാണ് പറയാറുള്ളത്: സുപ്രിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രത്തെ കുറിച്ച് പറയുകയാണ് സുപ്രിയ. താനും പൃഥ്വിരാജും രാത്രി സിനിമ കാണാന്‍ ഇരിക്കുമ്പോള്‍ സാധാരണ കാണാറുള്ളത് കമല്‍ ഹാസന്‍ ചിത്രമായ മൈക്കല്‍ മദന കാമ രാജന്‍ ആണ് എന്നാണ് സുപ്രിയ പറയുന്നത്.

ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുപ്രിയ. തനിക്ക് ആ സിനിമ ഒരുപാട് ഇഷ്ടമാണെന്നും മദന കാമേശ്വരന്‍ തന്റെ ഫേവറൈറ്റാണെന്നും അവര്‍ പറയുന്നു. ഓരോ തവണയും പൃഥ്വി തന്നോട് ഏത് സിനിമ കാണണമെന്ന് ചോദിക്കുമ്പോള്‍ താന്‍ മൈക്കല്‍ മദന കാമ രാജന്‍ എന്നാണ് പറയുന്നതെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

‘രാത്രി സിനിമ കാണുമ്പോള്‍ ഞങ്ങള്‍ സാധാരണ കാണാറുള്ളത് ഒരു കമല്‍ ഹാസന്‍ ചിത്രമാണ്. അത് എന്റെ ഏറ്റവും ഫേവറൈറ്റായ മൈക്കല്‍ മദന കാമ രാജനാണ്. എനിക്ക് ആ സിനിമ ഒരുപാട് ഇഷ്ടമാണ്. ഞങ്ങള്‍ ഈ സിനിമ തന്നെയാണ് തുടര്‍ച്ചയായി മിക്കപ്പോഴും കാണുന്നത്.

ഓരോ തവണയും പൃഥ്വി എന്നോട് ഏത് സിനിമ കാണണമെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ മൈക്കല്‍ മദന കാമ രാജന്‍ എന്ന് പറയും. അപ്പോള്‍ പൃഥ്വി നീ ആ സിനിമ എത്രമത്തെ തവണയാണ് ഈ കാണുന്നതെന്ന് ചോദിക്കും. നമ്മുക്ക് കുറച്ച് സമയം ആ സിനിമ കാണാമെന്ന് ഞാന്‍ മറുപടിയും പറയും. മദന കാമേശ്വരന്‍ എന്റെ ഫേവറൈറ്റാണ്,’ സുപ്രിയ പറഞ്ഞു.

കമല്‍ ഹാസന്‍, ക്രേസി മോഹന്‍ എന്നിവര്‍ തിരക്കഥ ഒരുക്കി സംഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത് സിനിമയാണ് മൈക്കല്‍ മദന കാമ രാജന്‍. 1990ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കമല്‍ ഹാസന്‍ നാല് വേഷങ്ങളിലാണ് അഭിനയിക്കുന്നത്.

ഉര്‍വശി, രൂപിണി, ഖുശ്ബു എന്നിവര്‍ക്ക് പുറമെ മനോരമ, ഡല്‍ഹി ഗണേഷ്, നാസര്‍, സന്താന ഭാരതി, വെണ്ണീര ആടൈ മൂര്‍ത്തി, ജയഭാരതി, എസ്.എന്‍. ലക്ഷ്മി, ആര്‍.എന്‍. ജയഗോപാല്‍, നാഗേഷ്, പ്രവീണ്‍ കുമാര്‍, ആര്‍.എസ്. ശിവജി ഉള്‍പ്പെടെയുള്ള വന്‍താര നിര തന്നെയാണ് ഉള്ളത്.

Content Highlight: Supriya Menon Talks About Kamal Haasan’s Michael Madana Kama Rajan Movie

We use cookies to give you the best possible experience. Learn more