ഗോള്‍ഡ് എന്ന സിനിമയുടെ പേരില്‍ പുറത്ത്‌വന്ന പ്രീ റിലീസ് കളക്ഷന്‍ കണക്കുകള്‍ ശരിയല്ലെന്ന ചിത്രത്തിന്റെ നിര്‍മാതാവായ സുപ്രിയ മേനോന്‍. ഒരാഴ്ച എങ്കിലും കഴിയും ഇത്തരത്തിലുള്ള കണക്കുകള്‍ പുറത്ത് വരാനെന്നും സുപ്രിയ പറഞ്ഞു.
ഗോള്‍ഡ് കണ്ടതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
‘സിനിമ പുറത്ത് വന്നതല്ലെ ഉള്ളു. അതിന് മുമ്പ് എങ്ങനെയാ നിങ്ങളോട് കളക്ഷന്‍ എത്രയാണെന്ന് പറയാന്‍ പറ്റുക. കുറച്ച് ദിവസം കഴിയാതെ കളക്ഷന്‍ പറയാന്‍ കഴിയില്ല. എല്ലാവരെയും പോലെ തന്നെ അല്‍ഫോണ്‍സിന്റെ സിനിമ വരുന്നതില്‍ എനിക്കും സന്തോഷമുണ്ട്.
ഏഴ് വര്‍ഷം കഴിഞ്ഞിട്ടാണ് അല്‍ഫോണ്‍സിന്റെ ഒരു സിനിമ ഇറങ്ങുന്നത്. അത് കാണാന്‍ കഴിഞ്ഞതില്‍ നിങ്ങളെ പോലെ എനിക്കും സന്തോഷമുണ്ട്. എല്ലാ സ്ഥലത്ത് നിന്നും സിനിമക്ക് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.
സിനിമ നല്ലതായിരിക്കും എന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനും മാജിക് ഫ്രെയിംസിനും ഇതൊരു ഹാട്രിക് ആയിരിക്കുമെന്ന് കരുതാം. പ്രീ റിലീസ് കളക്ഷന്‍ തന്നെ അമ്പത് കോടി നേടി എന്ന റിപ്പോര്‍ട്ട് എവിടെ നിന്നാണ് കിട്ടിയത്.
അതൊന്നും ശരിയല്ല. പ്രീ ബിസിനസിന്റെ കാര്യമൊന്നും ഇപ്പോള്‍ സംസാരിക്കാറായിട്ടില്ല. ഒരാഴ്ചയൊക്കെ കഴിയുമ്പോള്‍ പുറത്ത് റിപ്പോര്‍ട്ട്‌സ് നല്‍കും. പടം നന്നായിരിക്കണം എല്ലാവര്‍ക്കും ഇഷ്ടപ്പെടണം അതാണ് പ്രധാനം.
എന്തായാലും എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. പിന്നെ എനിക്ക് മാത്രം ഇഷ്ടപ്പെട്ടാല്‍ പോരല്ലോ. അല്‍ഫോണ്‍സിന്റെ സിനിമ ആയതുകൊണ്ട് അതിന്റെ സ്‌റ്റൈലിനെകുറിച്ച് കൂടുതല്‍ ഒന്നും പറയണ്ടല്ലോ. പൃഥ്വി എന്നത്തേയും പോലെ നന്നായിട്ടുണ്ട്,’ സുപ്രിയ പറഞ്ഞു.
പ്രേമത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജ് നായകനാകുന്ന സിനിമയില്‍ നയന്‍താരയാണ് നായിക. ഡിസംബര്‍ 1ന് പുറത്തിറങ്ങിയ സിനിമക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
content highlight: supriya menon reacts about collection records of gold movie