| Saturday, 25th December 2021, 12:51 pm

ഏഴുവയസുകാരി അലംകൃതയുടെ ഇംഗ്ലീഷ് കവിതകള്‍; ക്രിസ്തുമസ് സമ്മാനമായി പുസ്തകമാക്കി സുപ്രിയയും പൃഥ്വിരാജും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: പൃഥ്വിരാജിനെയും സുപ്രിയയെയും പോലെ തന്നെ മകള്‍ അലംകൃതയ്ക്കും ധാരാളം ആരാധകരുണ്ട്. അലംകൃതയുടെ കവിതകളും കഥയും ആഗ്രഹങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ സുപ്രിയ പങ്കുവെയ്ക്കാറുണ്ട്.

അലംകൃതയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും താത്പര്യമാണ്. ആലി എന്ന് വിളിക്കുന്ന അലംകൃത ഒരു എഴുത്തുകാരി ആവുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം.

ആലി മോള്‍ ഇതുവരെ എഴുതിയ കവിതകള്‍ എല്ലാം ചേര്‍ത്ത് കൊണ്ട് ഒരു കവിത സമാഹാരം ഒരുക്കിയിരിക്കുകയാണ് സുപ്രിയ. ഇംഗ്ലീഷില്‍ ഉള്ള കവിതകളുടെ ഈ സമാഹാരത്തിന് ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസ്’ എന്നാണ് പേരിട്ടിരിക്കുന്നത്.

പൂക്കള്‍, പൂന്തോട്ടം, സാന്റാ, സ്ത്രീകളുടെ ഉന്നമനം, അമ്മയുടെ സ്‌നേഹം, കൊവിഡ് മഹാമാരി എന്നിങ്ങനെ കുഞ്ഞുമനസ്സിലെ ചിന്തകള്‍ കവിതകളാക്കി മാറ്റിയ വരികളാണ് ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസില്‍’ ഉള്ളത്

പുസ്തകത്തിനെ കുറിച്ച് സുപ്രിയയുടെ വാക്കുകള്‍ പൂര്‍ണരൂപം,

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍. അച്ഛനില്ലാത്ത എന്റെ ആദ്യത്തെ ക്രിസ്മസാണിത്. അതിനാല്‍ ഈ ക്രിസ്തുമസ് എനിക്ക് പഴയതുപോലെയല്ല.

എന്നിരുന്നാലും, ഞാന്‍ കഴിഞ്ഞ രണ്ട് മാസമായി ഒരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഒടുവില്‍ ഇന്ന് എനിക്ക് ഇത് എന്റെ മകള്‍ ആലിക്ക് ക്രിസ്മസ് സമ്മാനമായി നല്‍കാം! ഞാന്‍ അവളുടെ എല്ലാ കവിതകളും/ഗാനങ്ങളും ഒരു ചെറിയ ബുക്ക്ലെറ്റിലേക്ക് സമാഹരിച്ചു.

പുസ്തകം പ്രസിദ്ധീകരിച്ച ഗോവിന്ദ് ഡി.സിക്കും ചിത്രകാരി രാജിയ്ക്കും സുപ്രിയ നന്ദി അറിയിച്ചു. അല്ലിമോള്‍ ആവേശത്തിലാണ്, താനും അങ്ങനെ തന്നെ. തല്ക്കാലം ഈ പുസ്തകം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രം വായിക്കാനുള്ളതാണ്. വിപണിയിലെത്താന്‍ ഇനിയും സമയമെടുക്കും

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Supriya Menon and Prithviraj make a book as a Christmas present English poems by a seven-year-old Alamkritha

We use cookies to give you the best possible experience. Learn more