|

മകള്‍ ജനിച്ച് കഴിഞ്ഞിട്ടും പൃഥ്വി വര്‍ക്കിന് പോയി, എനിക്ക് മോളെ നോക്കുക എന്നല്ലാതെ വേറെ ഒന്നുമില്ലായിരുന്നു: സുപ്രിയ മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ലൈഫിലും പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സുപ്രിയ മേനോന്‍. ജീവിതത്തില്‍ വിജയങ്ങള്‍ ഉണ്ടാവുന്നത് പോലെ ഒരു സമയത്ത് വലിയ പരാജയത്തിലേക്ക് താന്‍ വീണ് പോയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

മകള്‍ ജനിച്ചപ്പോള്‍ തനിക്ക് എവിടെയും പോവാന്‍ പറ്റിയെല്ലെന്നും പൃഥ്വിരാജ് ഷൂട്ടിനായി പോയിരുന്നുവെന്നും തനിക്ക് മകളെ നോക്കുക എന്നല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്നും സുപ്രിയ പറഞ്ഞു.

തനിക്ക് വേണ്ടി ആ സമയത്ത് ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നും സുപ്രിയ പറഞ്ഞു. അയാം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുപ്രിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ ലൈഫില്‍ എപ്പോഴും കുറേ ഗോള്‍സ് ഉണ്ടായിട്ടുണ്ട്. ഞാന്‍ വളരെ ഗോള്‍ ഓറിയന്റഡ് പേഴ്‌സണാണ്. എനിക്ക് ഒരു ടാര്‍ഗറ്റ് ഉണ്ടെങ്കില്‍ അത് നേടാന്‍ ഞാന്‍ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ടാകും.

എന്റെ ലൈഫിലും ഒരുപാട് പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരാജയങ്ങള്‍ നമ്മളെ ഒരുപാട് പഠിപ്പിക്കും. എന്തെങ്കിലും ചെയ്ത അത് പരാജയമാകുമോയെന്ന പേടി എനിക്കുണ്ട്. പേടി ക്രോസ് ചെയ്ത് കഴിഞ്ഞാല്‍ ഒരു വിക്ടറി നമുക്ക് വേണ്ടി കാത്തിരിക്കും.

ഞാന്‍ വീട്ടില്‍ ഒരു സമയത്ത് വളരെ ഡിപ്രസ്ഡായി ഇരിക്കേണ്ടി വന്നിട്ടുണ്ട്. മോള് ജനിച്ച് കഴിഞ്ഞിട്ട് എനിക്ക് എവിടെയും പോവാന്‍ പറ്റിയിരുന്നില്ല. പൃഥ്വി അദ്ദേഹത്തിന്റെ വര്‍ക്കായിട്ട് പോവുന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് മോളെ നോക്കുക എന്നല്ലാതെ വേറെ ഒന്നുമില്ലായിരുന്നു.

എനിക്ക് വേണ്ടി ആ സമയത്ത് ഞാന്‍ ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. ആ സമയത്ത് ഞാന്‍ ഒന്നുമല്ലാത്ത ഫീല്‍ ആയിരുന്നു ഉണ്ടായത്. അതുകൊണ്ട് പരാജയങ്ങള്‍ എനിക്ക് ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്,” സുപ്രിയ പറഞ്ഞു.

content highlight: supriya menon about failure

Video Stories