ഓരോ മണ്ഡലത്തിലെയും അഞ്ച് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണം; സുപ്രീംകോടതി
ഇതിലൂടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മാത്രമല്ല, വോട്ടര്‍മാര്‍ക്കും സംതൃപ്തി ലഭിക്കുമെന്നും കോടതി പറഞ്ഞു.
ന്യൂദല്‍ഹി:രാജ്യത്തെ ഓരോ മണ്ഡലത്തിലെയും അഞ്ച് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ആദരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതിലൂടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മാത്രമല്ല, വോട്ടര്‍മാര്‍ക്കും സംതൃപ്തി ലഭിക്കുമെന്നും കോടതി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തെകുറിച്ച് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് സംശയം തോന്നുകയാണെങ്കില്‍ അവരുടെ ആവശ്യപ്രകാരം വോട്ടിംഗ്മെഷീന്‍ റീകൗണ്ട് ചെയ്യാനും വിവി പാറ്റ് രസീറ്റുകല്‍ എണ്ണുകയും വേണമെന്നും സപ്രീംകോടതി ഉത്തരവിട്ടു.
എന്നാല്‍ വിവിപാറ്റ് രസീറ്റുകള്‍ എണ്ണുകയാണെങ്കില്‍ ഇപ്പോള്‍ എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം എടുക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.
തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്താന്‍ 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണാന്‍ നിര്‍ദ്ദേശിക്കണമാന്നാൃവശ്യപ്പെട്ട് കോണ്‍ഗ്രസ്, ടി.ഡി.പി, എന്‍.സി.പി, സി.പി.ഐ.എം, സി.പി.ഐ, തുടങ്ങി 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.