| Wednesday, 29th August 2018, 4:40 pm

കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് 1.20 കോടി രൂപ പിഴ; ഒരു കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രവേശന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് സുപ്രീംകോടതി 1 കോടി 20 ലക്ഷം രൂപ പിഴ വിധിച്ചു.

ഇതില്‍ 1 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടതു.
സെപ്തംബര്‍ 20 നകം പണം ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കണം.

അയോഗ്യരക്കപ്പെട്ട 150 വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയ 10 ലക്ഷം രൂപ 20 ലക്ഷം രൂപയായി സെപ്റ്റംബര്‍ 3 നകം തിരിച്ചു നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.


15 ലക്ഷം ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ 6 ലക്ഷം കോഴ; ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍


ബാക്കി വരുന്ന 20 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ വീതം സുപ്രീം കോടതി ബാര്‍ അസോസിയേഷനും, അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും നല്‍കാനും നിര്‍ദേശിച്ചു.

സെപ്റ്റംബര്‍ 3 ന് അകം വിദ്യാര്‍ത്ഥികള്‍ക്ക് തുക നല്‍കിയതിന്റെ രേഖകള്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് കൈമാറിയാല്‍ ഈ വര്‍ഷം കോളേജില്‍ പ്രവേശനം നടത്താം.

ഈ വര്‍ഷം പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ചതിനെക്കാളും ഒരു രൂപ പോലും കൂടുതലായി വിദ്യാര്‍ത്ഥികളില്‍ നിന്ന് കോളേജ് ഈടാക്കരുത് എന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

We use cookies to give you the best possible experience. Learn more