കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് റദ്ദാക്കി ; കോടതിയുടെ അധികാരത്തില്‍ ഇടപെടുന്നത് അംഗീകരിക്കില്ല: സുപ്രീം കോടതി
Kerala News
കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് റദ്ദാക്കി ; കോടതിയുടെ അധികാരത്തില്‍ ഇടപെടുന്നത് അംഗീകരിക്കില്ല: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th September 2018, 11:10 am

കൊച്ചി: കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് റദ്ദാക്കി സുപ്രീം കോടതി. നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കിയ മെഡിക്കല്‍ ഓര്‍ഡിനനന്‍സുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം കോടതിയുടെ അധികാരപരിധിയില്‍ സര്‍ക്കാര്‍ ഇടപെടേണ്ടെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ALSO READ: ആരോപണം വന്നപ്പോള്‍ തന്നെ രാജി വെയ്ക്കാന്‍ ആലോചിച്ചിരുന്നു, ഇപ്പോള്‍ സമരം ചെയ്യുന്നത് സഭയെ എതിര്‍ക്കുന്നവര്‍; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 

ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മെഡിക്കല്‍ പ്രവേശനം നടത്തിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകല്‍ക്കെതിരെ നേരത്തേ ഹൈക്കോടതിയും സുപ്രീം കോടതിയും വിധി പുറപ്പെടുവിച്ചിരുന്നതാണ്. ഇത് മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ആണ് സുപ്രീം കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

അതേസമയം വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് പ്രവേശന സമിതി അറിയാതെ നടത്തിയ പ്രവേശനത്തിന് അനുകൂലമായി നിലപാടെടുത്തത് എന്നാണ് സര്‍ക്കാര്‍ വാദം. ഓര്‍ഡിനന്‍സ് റദ്ദാക്കിയതോടെ ഏകദേശം 80 ഓളം വിദ്യാര്‍ഥികളുടെ പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.