ന്യൂദല്‍ഹി: ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയതിനുപിന്നാലെ സുപ്രീംകോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബ്രസീലിലെ ഹാക്കര്‍മാരാണ് വെബ്‌സൈറ്റ് ഹാക്ക് ചെയതതെന്നാണ് റിപ്പോര്‍ട്ട്.
ജഡ്ജി ലോയയുടേത് സ്വാഭാവിക മരണമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ലോയ കേസില്‍ തുടരന്വേഷണമില്ലെന്നും കോടതി പറഞ്ഞു. ലോയ കേസില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഹരജി ആണ് സുപ്രീം കോടതി തള്ളിയത്
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
Also Read: മക്ക മസ്ജിദ് കേസില്‍ വിധി വരുന്നതിന് ഒരാഴ്ച മുമ്പ് ഐ.പി.എസ് ഓഫീസറെ സ്ഥലം മാറ്റി
ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഹരജിക്കാരന്‍ ശ്രമിച്ചെന്നും ഗൂഢലക്ഷ്യത്തോടെയുള്ള ഹരജികള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
ലോയക്കൊപ്പമുണ്ടായിരുന്ന ജഡ്ജിമാരെ അവിശ്വസിക്കാനാവില്ല. ഹരജിക്കാരന്‍ ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയായിരുന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
പൊതുതാല്‍പര്യ ഹര്‍ജികള്‍ ഗൂഡാലോചന നിറഞ്ഞതും സ്ഥാപിത താല്‍പര്യങ്ങളുടെ പുറത്തുള്ളതും കോടതിയലക്ഷ്യവും ആണ് എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ഹര്‍ജിയുടെ ലക്ഷ്യം ജുഡീഷ്യറിയെ താര്‍ അടിച്ച് കാണിക്കല്‍ ആണെന്ന് സുപ്രീംകോടതി ബഞ്ച് അഭിപ്രായപ്പെട്ടു.
Also Read: വെല്‍ഡന്‍ സ്റ്റോക്സ്; ഉത്തപ്പയെ ഗാലറി കടത്തിയ ബെന്‍സ്റ്റോക്സിന്റെ ഉജ്ജ്വല ക്യാച്ച്
ദുഷ്യന്ത് ദാവെയ്ക്ക് പുറമെ ഇന്ദിര ജയ്‌സിംഗ്, വി ഗിരി, പിഎസ് സുരേന്ദ്രനാഥ്, പല്ലവ് ഷിഷോദിയ, പ്രശാന്ത് ഭൂഷണ്‍, സന്‍പ്രീത് സിംഗ് അജ്മാനി എന്നിവര്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി, ഹരീഷ് സാല്‍വേ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ ഹാജരായി.
നേരത്തെ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
WATCH THIS VIDEO: