| Friday, 11th September 2020, 6:00 pm

'കൊവിഡിനിടയിലെ കൊള്ളപാടില്ല'; ആംബുലന്‍സുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് സുപ്രീം കോടതി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

കൊവിഡ് കാലത്ത് ആംബുലന്‍സുകള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹരജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടല്‍

ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിക്കണമെന്നും എല്ലാ ജില്ലകളിലും ആവശ്യത്തിന് ആംബുലന്‍സുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ മേയ് മാസത്തില്‍ തന്നെ 60 ലക്ഷം കൊവിഡ് രോഗികളുണ്ടായിരിക്കാമെന്ന് ഐ.സി.എം.ആര്‍. പഠനം പുറത്തുവന്നിരുന്നു. ദേശീയാടിസ്താനത്തില്‍ ഐ.സി.എം.ആര്‍ നടത്തിയ സിറോ സര്‍വേയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 96,551 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1209 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
76271 പേര്‍ക്കാണ് കൊവിഡ് മൂലം രാജ്യത്ത് ജീവന്‍ നഷ്ടമായത്.

രാജ്യത്തെ പ്രായപൂര്‍ത്തിയായ 0.73 ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും സര്‍വേയില്‍ പറയുന്നു. 21 സംസ്ഥാനങ്ങളിലെ 28000 പേരിലാണ് സര്‍വേ നടത്തിയത്.

46നും 60 നും ഇടയില്‍ പ്രായമുള്ള 39.5 ശതമാനം പേര്‍ക്കും രോഗം ബാധിച്ചു. 64,68,388 പേര്‍ക്ക് മേയ് മാസത്തില്‍ രോഗം ബാധിച്ചുവെന്നാണ് സിറോ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.സി.എം.ആര്‍ വിലയിരുത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid ambulance fare

We use cookies to give you the best possible experience. Learn more