ന്യൂദല്‍ഹി: ഇ.ഡിയുടെ അധികാരങ്ങള്‍ ശരിവെച്ച വിധി പുനപരിശോധിക്കുമെന്ന് സുപ്രീം കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന കള്ളപ്പണ നിരോധന നിയമങ്ങളുടെ ഭരണഘടനാ സാധുത ശരിവെച്ച വിധിയാണ് പുനപരിശേധനയ്ക്ക് വിധേയമാകുമെന്ന് സുപ്രീം കോടതി അറിയിച്ചത്.
വിധി പുനപരിശോധിക്കുമെന്ന് ഹരജിക്കാര്‍ക്ക് കോടതി നോട്ടീസയച്ചു. അറസ്റ്റ്, വസ്തുവകകളുടെ കണ്ടുകെട്ടല്‍, റെയ്ഡ്, തെളിവ് പിടിച്ചെടുക്കല്‍ തുടങ്ങിയ അധികാരങ്ങള്‍ ഇ.ഡിക്ക് നല്‍കുന്നതായിരുന്നു വിധി.
ജാമ്യവുമായി ബന്ധപ്പെട്ട കര്‍ശനമായ വ്യവസ്ഥകളും കൂടാതെ ഇ.ഡി അന്വേഷണ റിപ്പോര്‍ട്ടായ ഇ.സി.ഐ.ആറിന്റെ(ECIR) പകര്‍പ്പ് ആരോപണവിധേയര്‍ക്ക് നല്‍കേണ്ടതില്ല എന്ന നിര്‍ദേശവും നിയമഭേദഗതിയില്‍ ഉണ്ടായിരുന്നു. ഈ രണ്ട് കാരണങ്ങളാണ് പുനപരിശോധനയിലേക്ക് സുപ്രീം കോടതിയെ നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.