അയോധ്യ വിധി: പുനഃപരിശോധനാ ഹരജികളില്‍  സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും
Ayodhya Verdict
അയോധ്യ വിധി: പുനഃപരിശോധനാ ഹരജികളില്‍  സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th December 2019, 8:47 am

ന്യൂദല്‍ഹി: അയോധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും.

ജംയത്തുല്‍ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദു പരിഷത്ത്, രാജ്യത്തെ 40 അക്കാദമിക വിദഗ്ധര്‍ എന്നിവരുടെ ഉള്‍പ്പെടെ ഇരുപതോളം പുനഃപരിശോധന ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേയുടെ ചേംബറില്‍ ഇന്ന് പരിഗണിക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അക്കാദമിക വിദഗ്ധര്‍ സുപ്രീംകോടതിയെ സമീപിച്ചിത്.

അയോധ്യ ഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്‌ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കണമെന്നുമായിരുന്നു സുപ്രീംകോടതി വിധി.

ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്നും വിധിയില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ