ന്യൂദല്‍ഹി:മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരായ പരാതികളില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി പരിശോധിക്കാമെന്ന് സുപ്രീം കോടതി. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് കോടതിയില്‍ ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
ക്ലീന്‍ ചിറ്റ് നല്‍കാന്‍ ഉള്ള കാരണം കമ്മീഷന്‍ വിശദീകരിച്ചിട്ടില്ല. തീരുമാനത്തോട് കമ്മീഷനിലെ ഒരു അംഗം വിയോജിപ്പ് അറിയിച്ചതായും സിംങ്‌വി കോടതിയെ അറിയിച്ചു.
മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി മാര്‍ഗ്ഗ രേഖ പുറത്ത് ഇറക്കണം എന്ന് കോണ്‍ഗ്രസിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംങ്‌വി ആവശ്യപ്പെട്ടു.
പെരുമാറ്റചട്ട ലംഘനം ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ നാലു പരാതികളിലും മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ചെയ്തത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ തീരുമാനിച്ചത് ഹിന്ദു ന്യുനപക്ഷ സീറ്റ് ആയതിനാലാണെന്ന മോദിയുടെ പ്രസ്താവനയില്‍ ചട്ടലംഘനം ഇല്ലെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ കണ്ടെത്തല്‍. ഏപ്രില്‍ ആറിനു മഹാരാഷ്ട്രയിലെ നന്ദേദിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
പാമ്പുകളെ കൈയിലെടുത്ത പ്രിയങ്കാ ഗാന്ധിക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യം
നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചെന്ന പരാതിയിലും നരേന്ദ്രമോദിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
സേനയുടെ നടപടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ രാഷ്ടീയ പാര്‍ട്ടികളോട് നിര്‍ദേശിച്ച ശേഷമായിരുന്നു മോദിയുടെ പരാമര്‍ശം.