| Saturday, 3rd November 2018, 2:55 pm

ശബരിമല: റിട്ട് ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കില്ല; പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമല സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് അംഗമായ മൂന്നംഗ ബെഞ്ചാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. ഹര്‍ജികള്‍ 13ാം തിയ്യതി പരിഗണിക്കും.

Also Read:രാമനഗരത്തിലെ പോളിങ് ബൂത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും ബി.ജെ.പി ഏജന്റുമാര്‍ക്ക് വിലക്ക്; ബൂത്തില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസപ്പെട്ടു- വീഡിയോ കാണാം

അഭിഭാഷകന്‍ വിജയകുമാര്‍, ജയ രാജ് കുമാര്‍, മുംബൈ മലയാളി ശൈലജ വിജയന്‍ എന്നിവര്‍ നല്‍കിയ റിട്ട് ഹര്‍ജികള്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക.

സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ നല്‍കിയ പുന:പരിശോധനാ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുന്നത്.

We use cookies to give you the best possible experience. Learn more