ന്യൂദല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ ആഗ്രഹങ്ങള്‍ക്ക് നാളെ നിര്‍ണ്ണായക ദിനം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി നാളെ വിധി പറയും. രാവിലെ 10.30 നാണ് വിധി.
ശശികലയെ കുറ്റവിമുക്തയാക്കി കൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവയ്ക്കുകയാണെങ്കില്‍ ശശികലയുടെ മുഖ്യമന്ത്രി സ്ഥാനത്തിനും രാഷ്ട്രീയ ഭാവിയ്ക്കും അത് അനുകൂലമാകും. അല്ലാത്ത പക്ഷം ശശികലയ്ക്ക് മുന്നില്‍ തുറക്കുക ജയിലായിരിക്കും.
കൂടാതെ ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലും വിലക്കുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ അത് ശശികലയുടെ രാഷ്ട്രീയ ജീവിതത്തെ തന്നെ ബാധിക്കും. എന്നാല്‍ വിധി അനുകൂലമാണെങ്കില്‍ ഗവര്‍ണര്‍ക്ക് ശശികലയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കേണ്ടി വരും. എം.എല്‍.എമാരുടെ പിന്തുണ വെളിപ്പെടുത്തിയുള്ള കത്ത് ലഭിച്ച സ്ഥിതിയ്ക്ക് ഗവര്‍ണര്‍ക്ക് ശശികലെ മന്ത്രി സഭ രൂപീകരിക്കാന്‍ ക്ഷണിക്കാതിരിക്കാന്‍ സാധിക്കില്ല.