കൊല്‍ക്കത്ത: കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് കര്‍ണന് ആറു മാസം തടവ്. കോടതിയലഷ്യത്തിന് സുപ്രീം കോടതിയാണ് തടവ് വിധിച്ചത്. കര്‍ണന്റെ പ്രസ്താവന നല്‍കുന്നതിന് മാധ്യമങ്ങളെ വിലക്കുകയും ചെയ്തിട്ടുണ്ട്.
ചരിത്രത്തില്‍ ഇതാദ്യമായാണ് സിറ്റിംഗ് ജഡ്ജിയെ കോടതിയലഷ്യത്തിന് ശിക്ഷിക്കുന്നത്. കര്‍ണനെ ഉടനെ ജയിലിലടക്കണമെന്നും സുപ്രീം കോടതി.
തന്റെ മാനസികനില പരിശോധിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസടക്കം 7 ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കോടതിയലഷ്യത്തിന് കേസെടുത്തിരിക്കുന്നത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അടക്കമുള്ള ഏഴ് പേരെ അറസ്റ്റ് ചെയ്യാനും അഞ്ച് വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനുമാണ് ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടിരുന്നത്.
തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത ഈ ജഡ്ജിമാര്‍ ന്യായാധിപന്‍ എന്ന പദവിയെ പരിഗണിച്ചില്ലെന്നും താനൊരു ദളിതനാണെന്ന കാര്യം അവഗണിച്ചെന്നുമാണ് കര്‍ണന്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്.
ചീഫ് ജസ്റ്റസിനെ കൂടാതെ ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ജസ്റ്റിസ് പിനാക്കി ചന്ദ്ര ഗോസ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരെ അറസ്റ്റ് ചെയ്യാനുമായിരുന്നു കര്‍ണന്റെ ഉത്തരവ്.