| Wednesday, 13th November 2019, 12:31 pm

നാളെയറിയാം രാഹുലിന്റെ 'വിധി'; റഫാല്‍ കേസിലും 'ചൗക്കിദാര്‍ ചോര്‍ ഹേ'യിലും സുപ്രീംകോടതി നാളെ വിധി പറയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശത്തിലെ പുനഃപരിശോധന കൂടാതെ നാളെ സുപ്രീംകോടതി വിധി പറയുന്നതില്‍ സുപ്രധാനമായ രണ്ട് കേസുകളും കൂടി. റഫാല്‍ കരാറിലെ പുനഃപരിശോധനയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കോടതിയലക്ഷ്യവുമാണു നാളെ വിധി പറയുന്ന മറ്റ് കേസുകള്‍.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ എസ്.കെ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് റഫാല്‍ കരാറിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ നാളെ വിധി പറയുന്നത്. 2018 ഡിസംബര്‍ 14-ന് കരാറിനെ വെല്ലുവിളിച്ചുകൊണ്ടു നല്‍കിയ ഹര്‍ജികള്‍ റദ്ദാക്കിയ വിധിയാണു പുനഃപരിശോധിക്കുക.

കരാറുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുകൊണ്ട് ‘കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കിദാര്‍ ചോര്‍ ഹേ)’ എന്ന പരാമര്‍ശം നടത്തിയതിലാണ് രാഹുലിനെതിരെ കേസുള്ളത്. ഇതിലും നാളെ വിധി വരും.

മോദിയുടെ റഫാല്‍ കരാറിലെ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇത് ക്രിമിനല്‍ക്കുറ്റമാണെന്നു വാദിച്ച് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ രാഹുല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ലേഖിയെ പിന്തുണച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി രംഗത്തെത്തുകയും സുപ്രീംകോടതിയോട് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിലും ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് വിധി പറയും.

ശബരിമല യുവതീ പ്രവേശനത്തിലെ. പുനഃപരിശോധനാ ഹര്‍ജികളിലും നാളെയാണു വിധി പറയുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപനം നടത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധി പറഞ്ഞിരുന്നു. ഇതിനെതിരെ നല്‍കിയ 56 പുനഃപരിശോധനാ ഹരജികളാണ് കോടതി നാളെ പരിഗണിക്കുക. ഇതോടെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ നാളെ തീരുമാനമാകും. രാവിലെ 10:30-നാണ് വിധി.

We use cookies to give you the best possible experience. Learn more