ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശത്തിലെ പുനഃപരിശോധന കൂടാതെ നാളെ സുപ്രീംകോടതി വിധി പറയുന്നതില്‍ സുപ്രധാനമായ രണ്ട് കേസുകളും കൂടി. റഫാല്‍ കരാറിലെ പുനഃപരിശോധനയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കോടതിയലക്ഷ്യവുമാണു നാളെ വിധി പറയുന്ന മറ്റ് കേസുകള്‍.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ എസ്.കെ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് റഫാല്‍ കരാറിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ നാളെ വിധി പറയുന്നത്. 2018 ഡിസംബര്‍ 14-ന് കരാറിനെ വെല്ലുവിളിച്ചുകൊണ്ടു നല്‍കിയ ഹര്‍ജികള്‍ റദ്ദാക്കിയ വിധിയാണു പുനഃപരിശോധിക്കുക.
കരാറുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുകൊണ്ട് ‘കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കിദാര്‍ ചോര്‍ ഹേ)’ എന്ന പരാമര്‍ശം നടത്തിയതിലാണ് രാഹുലിനെതിരെ കേസുള്ളത്. ഇതിലും നാളെ വിധി വരും.
മോദിയുടെ റഫാല്‍ കരാറിലെ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇത് ക്രിമിനല്‍ക്കുറ്റമാണെന്നു വാദിച്ച് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.