| Wednesday, 21st September 2022, 12:16 pm

ഭരണഘടനാബെഞ്ച് ലൈവ് സ്ട്രീം ചെയ്യാന്‍ ഉത്തരവ്; ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ചൊവ്വാഴ്ച മുതലായിരിക്കും പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരിക.

കഴിഞ്ഞ ദിവസം സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരുടേയും യോഗം നടന്നിരുന്നു. ഈ യോഗത്തിലാണ് ഭരണഘടന ബെഞ്ച് ലൈവ് സ്ട്രീം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവുണ്ടായത്.

നേരത്തെ സുപ്രീം കോടതിയിലെ എല്ലാ നടപടികളും തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ ആദ്യപടിയായാണ് പുതിയ നടപടി. അതേസമയം മാധ്യമങ്ങള്‍ക്ക് ഇവ സംപ്രേക്ഷണം ചെയ്യാനുള്ള അനുമതി സംബന്ധിച്ച് കോടതി പ്രതികരിച്ചിട്ടില്ല.

നിലവില്‍ സാമ്പത്തിക സംവരണത്തെക്കുറിച്ചാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് പരിശോധിക്കുന്നത്. ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങള്‍, വിവാഹമോചനം സംബന്ധിച്ച ഹരജികള്‍ എന്നിവ കോടതി അടുത്തയാഴ്ച പരിഗണിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് മുന്‍പായാണ് പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരിക.

Content Highlight: Supreme court to live stream constitutional bench by Tuesday this week

We use cookies to give you the best possible experience. Learn more