സുപ്രീംകോടതി വിധി കമല്‍നാഥിന് തിരിച്ചടിയാവുമോ? ബി.ജെ.പി എം.എല്‍.എമാരുടെ ഹരജിയില്‍ വിധി ഇന്ന്
Madhyapradesh Crisis
സുപ്രീംകോടതി വിധി കമല്‍നാഥിന് തിരിച്ചടിയാവുമോ? ബി.ജെ.പി എം.എല്‍.എമാരുടെ ഹരജിയില്‍ വിധി ഇന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th March 2020, 8:44 am

ഭോപാല്‍: മധ്യപ്രദേശില്‍ എത്രയും പെട്ടന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍എമാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സ്പീക്കര്‍ എന്‍.പി പ്രജാപതി നിയമസഭാ സമ്മേളം പത്ത് ദിവസത്തേക്ക് നീട്ടിവെച്ചതോടെയായിരുന്നു ബി.ജെ.പി സുപ്രീംകോടതിയെ സമീപിച്ചത്.

48 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. ബി.ജെ.പി എം.എല്‍.എ ശിവരാജ് സിങ് ചൗഹാന്‍ അടക്കം ഒന്‍പത് എം.എല്‍.എമാരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം, ചൊവ്വാഴ്ചതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ടണ്‍ മുഖ്യമന്ത്രി കമല്‍നാഥിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

നിയസഭാ സമ്മേളനം നിര്‍ത്തിവെക്കാനുള്ള സ്പീക്കറുടെ തീരുമാനം കോണ്‍ഗ്രസിന് ആശ്വാസമായിരുന്നു.

ഇന്ന് വിശ്വാസ വോട്ട് തേടണമെന്ന് ഗവര്‍ണര്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനോട് ആവശ്യപ്പെട്ടിരുന്നു. വിശ്വാസ വോട്ടിന് തയ്യാറാണെന്ന് കമല്‍നാഥ് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സ്പീക്കര്‍ ഇന്നത്തെ സഭാനടപടികളില്‍ വിശ്വാസ വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിരുന്നില്ല. അതിന് ശേഷമാണ് മാര്‍ച്ച് 26വരെ സമ്മേളനം നിര്‍ത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ