| Tuesday, 11th November 2014, 5:02 pm

പത്മനാഭസ്വാമി ക്ഷേത്രക്കേസ്: അമിക്കസ് ക്യൂറിക്ക് സുപ്രീം കോടതിയുടെ പിന്തുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അമിക്കസ് ക്യൂറിക്കെതിരെ രാജ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ സുപ്രീം കോടതി തള്ളി. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രമണ്യത്തിനെതിരെ ക്ഷേത്രാചാരങ്ങളില്‍ ഇടപെട്ടു എന്നതടക്കം രാജ കുടുംബത്തെ അപകീര്‍ത്തി പെടുത്താന്‍ ശ്രമിച്ചു എന്നീ പരാതികളായിരുന്നു ഉന്നയിച്ചിരുന്നത്. അതേ സമയം പത്മനാഭ സ്വാമി ക്ഷേത്രക്കേസില്‍ നിന്ന് ഒഴിയണമെന്ന അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രമണ്യത്തിന്റെ ആവശ്യവും സുപ്രീം കോടതി തള്ളി. ആരോപണങ്ങളില്‍ മനോവേദനയുണ്ടായതായും ഇതിനാലാണ് പിന്‍വാങ്ങാന്‍ ആഗ്രഹിച്ചതെന്നും ഗോപാല്‍ സുബ്രമണ്യം കോടതിയെ അറിയിച്ചിരുന്നു.

ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ജസ്റ്റിസ് അനില്‍ ആര്‍. ദവെ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. ക്ഷേത്രത്തിന്റെ അഭിവൃദ്ധിയാണോ പകരം അമിക്കസിനെ മാറ്റലാണോ രാജ കുടുംബത്തിന്റെ ലക്ഷ്യമെന്നും കോടതി ചോദിച്ചു. ക്ഷേത്രം ട്രസ്റ്റി തിരുനാള്‍ വര്‍മയാണ് അമിക്കസ് ക്യൂറിക്കെതിരെ സത്യവാങ്മൂലം നല്‍കിയിരുന്നത്.

We use cookies to give you the best possible experience. Learn more