| Tuesday, 12th January 2021, 1:52 pm

കാര്‍ഷിക നിയമ ഭേദഗതി സ്‌റ്റേ ചെയ്ത്  സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേഗദതിക്ക്  സ്റ്റേ ഏര്‍പ്പെടുത്തി സുപ്രീംകോടതി. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ  നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന്  ശേഷം എന്തുവേണമെന്ന്  തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു.  യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.

അതേസമയം, കേന്ദ്രത്തിന്റെ  കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചയ്‌ക്കെത്തണമെന്ന് പ്രധാനമന്ത്രിയോട് പറയാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിഷേധത്തിനിടെ തങ്ങളുമായി നിരവധിപേര്‍ ചര്‍ച്ചയ്ക്കുവന്നെങ്കിലും  പ്രധാന വ്യക്തിയായ പ്രധാനമന്ത്രി  ചര്‍ച്ചയ്‌ക്കെത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നുണ്ടെന്ന കാര്യം എം.എല്‍ ശര്‍മ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.
പ്രധാനമന്ത്രി ഇവിടെ കക്ഷിയാവാത്തതുകൊണ്ട് കര്‍ഷകരുമായി ചര്‍ച്ചയ്‌ക്കെത്തണമെന്ന് പറയാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്.

Content Highlights: Supreme Court stays the implementation of three farms laws until further orders

We use cookies to give you the best possible experience. Learn more