അഴിമതിക്കെതിരാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 2 വര്‍ഷമായിട്ടും സര്‍ക്കാരിന് എന്ത് കൊണ്ട് ഇത് നടപ്പിലാക്കാനായില്ലെന്നും ബെഞ്ച് ചോദിച്ചു. ലോക്പാല്‍ നടപ്പില്‍വരുത്തുന്നത് സംബന്ധിച്ച് സമയപരിധി കോടതിയെ അറിയിക്കണമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയോട് കോടതി പറഞ്ഞു.
ന്യൂദല്‍ഹി: അധികാരത്തിലേറി രണ്ടു വര്‍ഷമായിട്ടും “ലോക്പാല്‍” നടപ്പിലാക്കാത്ത മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമര്‍ശനം.
അഴിമതിക്കെതിരാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 2 വര്‍ഷമായിട്ടും സര്‍ക്കാരിന് എന്ത് കൊണ്ട് ഇത് നടപ്പിലാക്കാനായില്ലെന്നും ബെഞ്ച് ചോദിച്ചു. ലോക്പാല്‍ നടപ്പില്‍വരുത്തുന്നത് സംബന്ധിച്ച് സമയപരിധി കോടതിയെ അറിയിക്കണമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയോട് കോടതി പറഞ്ഞു.
ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്‍ നടപ്പിലാക്കുന്നത് വൈകിക്കുന്നത്. ഈ സാഹചര്യത്തില്‍ സഭയില്‍ ഏറ്റവും ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ തലവനെ ഉള്‍പ്പെടുത്തി ഭേതഗതി വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട നടപടികളില്‍ പ്രതിപക്ഷനേതാവ് അത്യാവശ്യമാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Read more: നോട്ടുനിരോധനം സംഘടിത കൊള്ളയാണെന്ന് മന്‍മോഹന്‍ സിങ്; ചരിത്രപരമായ പിഴവ്
അതേ സമയം സി.വി.സി (സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍), സി.ബി.ഐ തലവന്‍, മുഖ്യവിവരവാകാശ കമ്മീഷണര്‍ എന്നീ തസ്തികകളില്‍ സര്‍ക്കാര്‍ ലോക്പാലിന് വരുത്തേണ്ടതിന് സമാനമായ ഭേതഗതികള്‍ കൊണ്ടു വന്നിട്ടുണ്ടെന്നും സര്‍ക്കാരിനെതിരെ ഹാജരായ ശാന്തിഭൂഷണ്‍, ഗോപാല്‍ ശങ്കര നാരായണന്‍ എന്നിവര്‍ പറഞ്ഞു.
ലോക്പാല്‍ നടപ്പിലാക്കണമെന്ന് ഒരു രാഷ്ട്രീയ കക്ഷിയും ഇഷ്ടപ്പെടുന്നില്ലായെന്നും അതിനാലാണ് ഭേതഗതി വരുത്തുന്നത് താമസിക്കുന്നതെന്നും ശാന്തിഭൂഷണ്‍, ഗോപാല്‍ ശങ്കര നാരായണന്‍ എന്നിവര്‍ കോടതിയോട് പറഞ്ഞു.
മറ്റുള്ളവ എളുപ്പത്തില്‍ ഭേതഗതി ചെയ്യുന്ന സര്‍ക്കാര്‍ ലോക്പാലില്‍ എന്തിനാണ് മടിക്കുന്നതെന്നും കോടതി ചോദിച്ചു. പാര്‍ലമെന്റ് ഭേതഗതി പാസാക്കിയാലും ഇല്ലെങ്കിലും അടുത്ത രണ്ടരവര്‍ഷം കൂടി ലോക്പാല്‍ നിലവില്‍ വരുത്താതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.