വാഹനമോടിച്ച് മരണത്തിന് കാരണക്കാരായാല്‍ എഴുവര്‍ഷം തടവ്; മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ എര്‍പ്പെടുത്തി സര്‍ക്കാര്‍
Court Order
വാഹനമോടിച്ച് മരണത്തിന് കാരണക്കാരായാല്‍ എഴുവര്‍ഷം തടവ്; മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ എര്‍പ്പെടുത്തി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd December 2017, 8:53 am

 

ന്യൂദല്‍ഹി: മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഇത്തരത്തില്‍ വാഹനമോടിച്ച് ആള്‍ക്കാരുടെ മരണത്തിനിടയാക്കുന്നവര്‍ക്ക് നിലവില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് നല്‍കുന്നത്. എന്നാല്‍ ശിക്ഷ 7 വര്‍ഷമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവന് ഭീക്ഷണിയാകുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ അപര്യാപ്തമാണെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ കര്‍ശന ശിക്ഷ നല്‍കണമെന്നും   സുപ്രീംകോടതി നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു.

ഇൗ വിഷയം ആദ്യം പരിഗണിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി കുറ്റക്കാര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ എര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കുടാതെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വാഹന രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ നിര്‍ബന്ധമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.