ന്യൂദല്‍ഹി: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറരുതെന്ന് സമൂഹമാധ്യമങ്ങളോട് സുപ്രീംകോടതി. ഇത് സംബന്ധിച്ച് നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും വാട്‌സാപ്പ് ,ഫേസ്ബുക്ക് കമ്പനികളോട് കോടതി നിര്‍ദ്ദേശിച്ചു.
വാട്‌സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരായ ഹര്‍ജി പരിഗണിക്കവെയാണു സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ നിര്‍ദ്ദേശം. നേരത്തെ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടായിരുന്നു.
Also Read: ബലാത്സംഗവും കൊലപാതകവും രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ അറസ്റ്റില്‍
വിവരങ്ങളുടെ സ്വകാര്യത, സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഇത് സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും കോടതി നിരീക്ഷിച്ചു.
രണ്ടു വിദ്യാര്‍ത്ഥികളാണ് സമൂഹമാധ്യമങ്ങളുടെ സ്വാകാര്യത സംബന്ധിച്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.