കേസിലെ പ്രാഥമിക വാദങ്ങള്‍ക്ക് മനു സിങ്‌വി ശ്രമിച്ചെങ്കിലും ജസ്റ്റിസുമാരായ സജ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് ഇതിന് അനുവദിച്ചില്ല. കേസിനെ കുറിച്ച് കോടതിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും മാധ്യമങ്ങളില്‍ നിന്ന് വിവരങ്ങള്‍ അറിയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കാലാവധി വിചാരണക്കോടതി ഏപ്രില്‍ 23 വരെ നീട്ടി. കൂടാതെ മദ്യ നയക്കേസില്‍ സിസോദിയയയുടെ ജാമ്യപേക്ഷ നീളുന്നതില്‍ വിചാരണക്കോടതിയെ അഭിഭാഷകന്‍ അതൃപ്തി അറിയിച്ചു. എന്നാല്‍ ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി കോടതി ഏപ്രില്‍ 20ലേക്ക് മാറ്റി.
അതേസമയം ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ഏപ്രില്‍ 29ന് ശേഷം മാത്രമേ ഹരജി പരിഗണിക്കാന്‍ സാധിക്കുള്ളൂ എന്ന് സുപ്രീം കോടതി പറഞ്ഞു.
എന്നാല്‍ നേരത്തെ സഞ്ജയ് സിങ്ങിന് മദ്യ നയക്കേസില്‍ ജാമ്യം ലഭിച്ചത് പോലെ കെജ്‌രിവാളിന് ജാമ്യം ലഭിക്കുന്നത് തടയല്‍ ആയിരുന്നു ഇ.ഡിയുടെ ലക്ഷ്യം. കേസിന്റെ പ്രധാന സൂത്രധാരന്‍ കെജ്‌രിവാള്‍ ആണെന്നും അതിനാല്‍ അദ്ദേഹത്തിന് ജാമ്യം നല്‍കരുതെന്നും ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടു.
Content Highlight: Supreme Court sends notice to Enforcement Directorate on Arvind Kejriwal’s plea