| Friday, 3rd February 2017, 6:32 pm

ഇശ്രത് ജഹാന്‍ കേസ്; ഗുജറാത്ത് ഡി.ജി.പി പി.പി പാണ്ഡെയുടെ ഔദ്യോഗിക കാലാവധി നീട്ടിനല്‍കിയതില്‍ സുപ്രീംകോടതി വിശദീകരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്


കൊലപാതക കേസില്‍ പ്രതിയായ പാണ്ഡെയ്ക്ക് ജാമ്യം അനുവദിക്കുകയും പിന്നീട് പ്രമോഷനോട് കൂടി സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തതിന് പുറമെ കാലാവധി നീട്ടി നല്‍കിയെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.


ന്യൂദല്‍ഹി:  ഇശ്രത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ഡി.ജി.പിയായി സ്ഥാനക്കയറ്റം കിട്ടിയ പി.പി പാണ്ഡെയുടെ ഔദ്യോഗിക കാലാവധി 3 മാസം കൂടി നീട്ടി നല്‍കിയതില്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് വിശദീകരണം തേടി.

ജനുവരി 31ന് വിരമിച്ചിരുന്ന പാണ്ഡെയെ ഡി.ജി.പി പദവിയില്‍ 3 മാസത്തേക്ക് തുടരാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍, ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി.വൈ ചന്ദ്രച്യുദ് എന്നിവരടങ്ങിയ ബെഞ്ച് വിശദീകരണം തേടിയത്.

കൊലപാതക കേസില്‍ പ്രതിയായ പാണ്ഡെയ്ക്ക് ജാമ്യം അനുവദിക്കുകയും പിന്നീട് പ്രമോഷനോട് കൂടി സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തതിന് പുറമെ കാലാവധി നീട്ടി നല്‍കിയെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.


Read more: മോദി നാണംകെട്ട ഏകാധിപതി: കെജ്‌രിവാള്‍


പ്രധാനമന്ത്രിയുടെ കീഴിലുള്ള “അപ്പോയിന്‍മെന്റ് കമ്മിറ്റി  ഓഫ് ക്യാബിനറ്റ്” (എ.സി.സി)യാണ് പാണ്ഡെയുടെ കാലാവധി നീട്ടി നല്‍കിയിരുന്നത്.

ഇശ്രത് ജഹാന്‍ വ്യാജഏറ്റമുട്ടല്‍ കേസില്‍ 2013 ജൂലൈയിലാണ് പാണ്ഡെ അറസ്റ്റിലായത്. ഇതിന് ശേഷം പാണ്ഡെ 18 മാസം ജയിലിലായിരുന്നു.
2015 ഫെബ്രുവരിയില്‍ ജാമ്യം ലഭിച്ച പാണ്ഡെയെ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു.  ഗുജറാത്ത് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ തലവനായി പ്രവര്‍ത്തിക്കവെയാണ് പാണ്ഡെയെ ഗുജറാത്ത് ഡി.ജി.പിയാക്കിയത്.


Also read: രണ്ടാഴ്ച കൊണ്ട് ട്രംപിനെ മടുത്തെന്ന് അമേരിക്കന്‍ ജനത: ഒബാമ തിരിച്ചു വരണമെന്ന് സര്‍വ്വേ ഫലങ്ങള്‍


We use cookies to give you the best possible experience. Learn more