| Monday, 24th September 2018, 1:08 pm

കോടതിയെ സമീപിക്കുന്നതില്‍ സഞ്ജീവ് ഭട്ടിനെ പൊലീസ് വിലക്കുന്നുവെന്ന് ഭാര്യ; ഗുജറാത്ത് സര്‍ക്കാരിന്റെ വിശദീകരണം തേടി സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ കോടതിയെ സമീപിക്കുന്നതില്‍ നിന്ന് പൊലീസ് വിലക്കുന്നവെന്ന ഭാര്യയുടെ ആരോപണത്തില്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് വിശദീകരണം തേടി. ശ്വേത ഭട്ടിന്റെ ആരോപണം ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചു.

1998ലെ ഒരു മയക്കുമരുന്ന് കേസില്‍ ഒരു പൊലീസുകാരനെ കുടുക്കിയെന്ന കുടുക്കിയെന്ന ആരോപണത്തിന്മേലാണ് സെപ്തംബര്‍ അഞ്ചിന് ഗുജറാത്ത് പൊലീസിന്റെ സി.ഐ.ഡി വിഭാഗം സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ALSO READ: മോദിഭരണത്തില്‍ ഒരു ബാങ്ക് തട്ടിപ്പ് കൂടി; ഇത്തവണ ഗുജറാത്തില്‍ നിന്ന്, പ്രതി രാജ്യം വിട്ടു

സഞ്ജീവിന്റെ ജാമ്യാപേക്ഷ നാളെയാണ് പരിഗണിക്കുന്നത്. നാളെ കോടതിയില്‍ ഹാജരാക്കും. പതിനഞ്ച് ദിവസം അദ്ദേഹത്തെ അഭിഭാഷകനെ പോലും കാണാന്‍ അനുവദിച്ചിരുന്നില്ല.

അദ്ദേഹത്തിന്റെ ഭാര്യക്കോ മറ്റ് കുടുംബാംഗങ്ങള്‍ക്കോ ഇത് വരെ കാണാന്‍ അനുമതി കിട്ടിയിട്ടില്ല. മൂന്ന് ദിവസം മുന്‍പാണ് അഭിഭാഷകന് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത്.

അതേസമയം സഞ്ജീവ് ഭട്ടിനെതിരെ സര്‍ക്കാര്‍ കള്ളപ്രചരണം നടത്തി നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഭാര്യ ശ്വേത ഭട്ട് പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more