എസ്.സി, എസ്.ടി ആക്ടിന് സ്റ്റേ അനുവദിക്കില്ലെന്ന് സുപ്രീം കോടതി; പാസാക്കിയ നിയമത്തില്‍ മാറ്റം വരുത്താന്‍ കോടതിയ്ക്ക് അധികാരമില്ലെന്ന് കേന്ദ്രം
National
എസ്.സി, എസ്.ടി ആക്ടിന് സ്റ്റേ അനുവദിക്കില്ലെന്ന് സുപ്രീം കോടതി; പാസാക്കിയ നിയമത്തില്‍ മാറ്റം വരുത്താന്‍ കോടതിയ്ക്ക് അധികാരമില്ലെന്ന് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd May 2018, 7:50 pm

ന്യൂദല്‍ഹി: പട്ടിക ജാതി, പട്ടികവര്‍ഗ്ഗ പീഡനവിരുദ്ധ നിയമത്തില്‍ യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഇന്ത്യയിലെ പട്ടികവിഭാഗങ്ങളെ സംരക്ഷിക്കാന്‍ തങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവരാണെന്ന് കോടതി പറഞ്ഞു.

ഇവര്‍ക്കു നേരേ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷനടപടികള്‍ സ്വീകരിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്. പട്ടികവിഭാഗത്തിന് സംരക്ഷണം നല്‍കാനുദ്ദേശിച്ച് കൊണ്ടുവന്ന നിയമമാണ് എസ്.സി, എസ്.ടി പീഡനവിരുദ്ധ നിയമം. ഇതനുസരിച്ച് പരാതികള്‍ രേഖപ്പെടുത്തുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഈ തീരുമാനം.


ALSO READ: ബീഹാറില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ച് 27 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്


ഇൗ വിഷയം സംബന്ധിച്ച ഹര്‍ജി മെയ് 16 ന് പരിഗണിക്കുമെന്നും ഹര്‍ജി ഉയര്‍ന്ന ബഞ്ചാകും ഇനി പരിഗണിക്കുകയെന്ന കാര്യത്തില്‍ തീരുമാനമാകുമെന്നും കോടതി അറിയിച്ചു.

അതേസമയം പട്ടിക വിഭാഗങ്ങളുടെ അവകാശങ്ങളെ കോടതി മാനിക്കുന്നുണ്ടെന്നും എന്നാല്‍ നിയമാനുസരണമുള്ള അന്വേഷണമില്ലാതെയുള്ള അറസ്റ്റാണ് തടഞ്ഞതെന്നും ജസ്റ്റിസുമാരായ എ.കെ.ഗോയല്‍, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ മാറ്റം വരുത്താന്‍ കോടതിക്ക് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വി.കെ.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.