| Saturday, 25th September 2021, 9:21 am

പ്രധാനമന്ത്രിക്ക് ജുഡീഷ്യറിയില്‍ എന്ത് കാര്യം; സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ടാഗ്‌ലൈനോട് കൂടിയ ചിത്രം നീക്കം ചെയ്തത്.

എന്‍.ഐ.സിയാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയില്‍ സംവിധാനം കൈകാര്യം ചെയ്യുന്നത്. ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന മുദ്രാവാക്യവും മോദിയുടെ ചിത്രവുമായിരുന്നു സുപ്രീം കോടതിയിലെ ഔദ്യോഗിക ഇ-മെയിലിലിന്റെ ഫൂട്ടറിലുണ്ടായിരുന്നത്.

ഒരു ഇ-മെയില്‍ അയയ്ക്കുമ്പോള്‍ അതിന്റെ അവസാനഭാഗത്ത് ഉണ്ടാകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ചിഹ്നമോ, പരസ്യമോ, സന്ദേശമോ ആണ് ഫൂട്ടര്‍. പ്രധാനമന്ത്രിയുടെ ചിത്രത്തിന് ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് സുപ്രീം കോടതി പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു.

കോടതിയുടെ നിര്‍ദേശപ്രകാരം മോദിയുടെ ചിത്രം നീക്കം ചെയ്ത സ്ഥാനത്ത് സുപ്രീം കോടതിയുടെ ചിത്രം തന്നെ ചേര്‍ക്കുകയും ചെയ്തു.

We use cookies to give you the best possible experience. Learn more