തിരുവനന്തപുരം: ആനയെഴുന്നെള്ളിപ്പ് നിയന്ത്രണങ്ങളിൽ മാർഗനിർദേശം പുറത്തിറക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്നുള്ള മൃഗ സ്നേഹികളുടെ ആവശ്യം തള്ളി സുപ്രീം കോടതി.
കേസിൽ അടിയന്തര വാദം സാധ്യമല്ലെന്ന് ജസ്റ്റിസ് നഗരത്ന പറഞ്ഞു. ശിവരാത്രി ഉത്സവങ്ങൾ വരാനിരിക്കെ ഉത്സവങ്ങൾ തടയാനുള്ള നീക്കമാണിതെന്ന് തിരുവമ്പാടി പാറേമേൽക്കാവ് ദേവസ്വങ്ങൾ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ആനയെഴുന്നള്ളിപ്പ് നിയന്ത്രങ്ങളിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ബി.വി നഗരത്ന അധ്യക്ഷനായിരുന്ന ബഞ്ചായിരുന്നു വിധി സ്റ്റേ ചെയ്തത്.
തിരുവമ്പാടി പാറേമ്മക്കാവ് ദേവസ്വം ആയിരുന്നു ഈ വിഷയം ഉന്നയിച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചത്.
ഈ സ്റ്റേ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വെങ്കിടാജനം എന്ന വ്യക്തി സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
മൃഗ സ്നേഹികളുടെ സംഘടനയിൽ അംഗമാണ് ഇദ്ദേഹം. അടിയന്തരമായി വാദം കേട്ട് സ്റ്റേ നീക്കണമെന്ന് ആവശ്യം നിലവിലെ സാഹചര്യത്തിൽ അംഗീകരിക്കാനാവില്ലെന്നാണ് സുപ്രീകോടതി പറഞ്ഞിരിക്കുന്നത്.
Content Highlight: Supreme Court rejects animal lovers’ plea to lift High Court’s stay on elephant poaching control guidelines