| Monday, 6th January 2025, 12:29 pm

മേലൂര്‍ ഇരട്ടകൊലപാതകം; ജീവപര്യന്തം ശിക്ഷക്കെതിരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ നല്‍കിയ ഹരജി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കണ്ണൂര്‍ മേലൂര്‍ ഇരട്ടകൊലപാതകത്തില്‍ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹരജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ബേല മാധുര്യ ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹരജി തള്ളിയത്.

സി.പി.ഐ.എം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ജീവപര്യന്തം തടവ് വിധിച്ചുള്ള ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹരജി നല്‍കിയത്.

2002ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി.പി.ഐ.എം വിട്ട് ആര്‍.എസ്.എസില്‍ ചേര്‍ന്ന സി.കെ. സുജീഷ്, പി. സുനില്‍ എന്നിവരെ വീട് അതിക്രമിച്ചെത്തി സി.പി.ഐ.എം പ്രവര്‍ത്തകര്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു.

ഇതിനുപിന്നാലെയാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരായ തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചത്. തുടര്‍ന്ന് 2013ല്‍ പ്രതികള്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ അഞ്ച് പ്രതികളാണ് കോടതിയെ സമീപിച്ചത്.

Content Highlight: Supreme Court rejected the appeal filed by the accused in the Kannur Melur double murder case

We use cookies to give you the best possible experience. Learn more