| Monday, 11th November 2024, 3:10 pm

2020 ദൽഹി കലാപം; ആക്ടിവിസ്റ്റ് ഗൾഫിഷ ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: 2020 ദൽഹി കലാപത്തിൽ ആക്ടിവിസ്റ്റ് ഗൾഫിഷ ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (യു.എ.പി.എ) നാല് വർഷവും ഏഴ് മാസവും തടവിൽ കഴിയുന്ന 31 കാരിയായ ആക്ടിവിസ്റ്റ് ഗൾഫിഷ ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീം കോടതി തിങ്കളാഴ്ച വിസമ്മതിച്ചു.

എന്നാൽ അസാധാരണമായ സാഹചര്യങ്ങളില്ലെങ്കിൽ ജാമ്യാപേക്ഷ നിശ്ചയിച്ച തീയതിയിൽ കേൾക്കണമെന്ന് ദൽഹി ഹൈക്കോടതിയോട്
സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

ജാമ്യാപേക്ഷ ഉടൻ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സഹപ്രതി ഷർജീൽ ഇമാം സമർപ്പിച്ച സമാനമായ റിട്ട് ഹർജി തീർപ്പാക്കിയതായി ഹർജി പരിഗണിച്ച ഉടൻ ജസ്റ്റിസ് ത്രിവേദി പറഞ്ഞു.

updating…

Content Highlight: Supreme Court Refuses To Entertain Gulfisha Fatima’s Article 32 Petition For Bail In Delhi Riots Conspiracy Case, Requests Delhi HC To Hear Bail Plea Soon

We use cookies to give you the best possible experience. Learn more