ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി
Kerala News
ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th July 2018, 1:11 pm

ന്യൂദല്‍ഹി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ് ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വച്ചു. പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ സുപ്രീം കോടതി മാറ്റി വച്ചത്.

അടുത്ത നാല് ആഴ്ചത്തേക്കാണ് കേസ് മാറ്റിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 2017 ആഗസ്റ്റ് 23നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറിയായ മോഹന ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

എന്നാല്‍  ലാവ് ലിന്‍ വിഷയത്തില്‍ പിണറായിക്കെതിരെ കൂടുതല്‍ തെളിവുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി കൂടിയായ പിണറായി അറിയാതെ ലാവ് ലിന്‍ ഇടപാട് നടക്കില്ലെന്നുമാണ് സി.ബി.ഐയുടെ വാദം.

updating…..