ജമ്മു കാശ്മീര്‍: രാജ്യത്തെ നടുക്കിയ കത്വ ബലാത്സംഘക്കേസില്‍ പുതിയ ഉത്തരവുമായി സുപ്രിംകോടതി. ക്രൂരമായ ബലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ കുടുംബത്തിനും കേസില്‍ പെണ്‍കുട്ടിയ്ക്കായി ഹാജരാകുന്ന അഭിഭാഷകയ്ക്കും പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.
അതേസമയം കേസിന്റെ തുടര്‍ വിചാരണ ജമ്മു കാശ്മീരിന് പുറത്തെ കോടതിയില്‍ വച്ച് നടത്തണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് കോടതിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കോടതി ജമ്മു കാശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
കേസ് സംസ്ഥാനത്ത് പുറത്തെ കോടതിയിലേക്ക് മാറ്റണമെന്ന പിതാവിന്റെ ഹര്‍ജിയും കേസില്‍ പെണ്‍ക്കുട്ടിയ്ക്കായി ഹാജരാകുന്ന അഭിഭാഷക ദീപിക സിംഗ് രജാവത്ത് തനിക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട ഹര്‍ജിയുമാണ് ഇന്ന് കോടതി പരിഗണിച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഈ മാസം 27നുള്ളില്‍ അറിയിക്കണമെന്ന സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ സംസ്ഥാനത്തിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രിംകോടതിയെ സമീപിച്ച് കണക്കിലെടുത്താണ് വാദം മാറ്റിവച്ചത്. അതിനിടെ ജീവന് ഭീക്ഷണിയുണ്ടെന്ന് കാട്ടി അഭിഭാഷകയായ ദീപികസിംഗ് രജാവത്തും രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കേസിന്റെ തുടര്‍വിചാരണ ഈ മാസം 28 ലേക്ക് മാറ്റിയതായി കോടതി അറിയിച്ചു