| Thursday, 15th March 2018, 11:30 am

കൊച്ചി ടസ്‌കേഴ്സിന് ബി.സി.സി.ഐ 550 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചി ടസ്‌കേഴ്സിന് ബി.സി.സി.ഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. തര്‍ക്ക പരിഹാരത്തിലൂടെ നിശ്ചയിച്ച തുക നല്‍കണമെന്നാണ് കോടതി ഉത്തരവ്.

2011 ലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചി ടസ്‌കേഴ്‌സ് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചത്. ഐ.പി.എല്ലില്‍ നിന്നു വ്യവസ്ഥകള്‍ പാലിക്കാതെ പുറത്താക്കിയതിനാണ് വന്‍ തുക നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്.

നേരത്തെ 850 കോടി രൂപയാണ് ടസ്‌ക്കേഴ്‌സ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. ആര്‍ബിട്രേഷന്‍ പാനല്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ നഷ്ടപരിഹാരത്തിന് വിധിച്ചിരുന്നിവെങ്കിലും നല്‍കില്ലെന്ന നിലപാടിലായിരുന്നു ബി.സി.സി.ഐ.

കരാര്‍വ ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ച് 2011 ലാണ് ഐ.പി.എല്ലില്‍ നിന്നും ഓറഞ്ച് പടയെ പുറത്താക്കുന്നത്. ബാങ്ക് ഗ്യാരണ്ടിയായി നല്‍കിയ തുക കൂടി നഷ്ടമായതോടെയാണ് കൊച്ചി ടീം മാനേജ്‌മെന്റ് നിയമയുദ്ധത്തിനിറങ്ങുകയായിരുന്നു. 2015ല്‍ ടസ്‌ക്കേഴ്‌സിന് അനുകൂലമായി വിധിവന്നു. 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് ആര്‍.സി.ലഹോട്ടി അധ്യക്ഷനായ ആര്‍ബ്രിട്രേഷന്‍ പാനല്‍ വിധിച്ചെങ്കിലും നല്‍കില്ലെന്ന കടുംപിടുത്തത്തിലായിരുന്നു ബി.സി.സി.ഐ.

ഐ.പി.എല്ലിലേക്ക് ടീമിനെ തിരിച്ചെടുക്കാനും ക്രിക്കറ്റ് ബോര്‍ഡ് തയാറായില്ല. ആര്‍ബിട്രേഷന്‍ വിധിച്ച 550 കോടി രൂപയ്‌ക്കൊപ്പം 18 ശതമാനം പലിശയും ചേര്‍ത്താണ് 850 കോടി വേണമെന്ന ആവശ്യത്തിലേക്ക് ടസ്‌ക്കേഴ്‌സ് മാനേജ്‌മെന്റെത്തിയത്. 2011ല്‍ ബി.സി.സി.ഐയിലെ ഭൂരിഭാഗം അംഗങ്ങളുടെയും എതിര്‍പ്പ് മറികടന്ന് അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറാണ് കൊച്ചി ടീമിനെതിരെ നടപടിക്ക് മുന്നിട്ടിറങ്ങിയത്.

We use cookies to give you the best possible experience. Learn more