ന്യൂദല്‍ഹി: രാജ്യത്ത് ആധാര്‍ കാര്‍ഡ് നടപ്പിലാക്കുന്നതില്‍ ഭാഗിക ഇളവുമായി സുപ്രീം കോടതി. ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്ത കോടതി ഇനി മുതല്‍ ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്കും ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാമെന്നാണ് വ്യക്തമാക്കിയത്.
Also read ‘ലങ്കന്‍ അഗ്നിയിലെരിഞ്ഞ് കോഹ്‌ലി’; കളി തോറ്റതിനു പുറമേ കോഹ്‌ലിക്ക് നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡ്
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും, പാന്‍ കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. ആധാര്‍ കാര്‍ഡുള്ളവര്‍ക്കേ റിട്ടേണ്‍ സമര്‍പ്പിക്കാനാകൂ എന്ന നിബന്ധനയാണ് കോടതി പിന്‍വലിച്ചത്.
Dont miss ഫസലിനെ കൊന്നത് തങ്ങളാണെന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മൊഴി പുറത്ത്
ആധാര്‍ കാര്‍ഡുള്ളവര്‍ പാന്‍കാര്‍ഡ് ലിങ്ക് ചെയ്യണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. അല്ലെങ്കില്‍ പാന്‍കാര്‍ഡ് അസാധുവാകും. ഒന്നിനകം ലിങ്ക് ചെയ്യാനാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. കാര്‍ഡ് ലിങ്ക് ചെയ്തവരുടെ വിവരങ്ങള്‍ ചോരുന്നെന്ന ആശങ്ക പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.
ആദായനികുതി നിയമത്തിലെ 139-എ.എ. വകുപ്പ് പ്രകാരമാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്. പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ആധാര്‍ നിര്‍ബന്ധമാക്കുന്നതാണ് ഈ വകുപ്പ്. ജൂലായ് ഒന്നുമുതലാണ് ഇത് നിലവില്‍വരുന്നത്.