റഫാലില്‍ മോദി സര്‍ക്കാറിന് തിരിച്ചടി: ചോര്‍ന്നുകിട്ടിയ രേഖകള്‍ തെളിവായി പരിഗണിക്കും; സര്‍ക്കാറിന്റെ പ്രാഥമിക എതിര്‍പ്പ് സുപ്രീം കോടതി തള്ളി
national news
റഫാലില്‍ മോദി സര്‍ക്കാറിന് തിരിച്ചടി: ചോര്‍ന്നുകിട്ടിയ രേഖകള്‍ തെളിവായി പരിഗണിക്കും; സര്‍ക്കാറിന്റെ പ്രാഥമിക എതിര്‍പ്പ് സുപ്രീം കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2019, 10:50 am

 

ന്യൂദല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാറില്‍ സുപ്രീം കോടതിയില്‍ തിരിച്ചടി. പുതുതായി പുറത്തുവന്ന രഹസ്യ രേഖകള്‍ തെളിവായി സ്വീകരിക്കുമെന്ന് കോടതി.

ഈ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അതിനാല്‍ തെളിവായി സ്വീകരിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് എടുത്തിരുന്നു. ഈ എതിര്‍പ്പ് കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

റഫാലുമായി ബന്ധപ്പെട്ട് ദ ഹിന്ദു പത്രം പുറത്തുവിട്ട സുപ്രധാന രേഖകള്‍ തെളിവായി സ്വീകരിക്കുന്നതിനെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തത്.

റ​ഫാ​ൽ ഇ​ട​പാ​ടി​ൽ മോ​ദി സ​ർ​ക്കാ​രി​നു ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യ ഡി​സം​ബ​റി​ലെ വി​ധി പു​തി​യ രേഖകളുടെ വെളിച്ചത്തിൽ പു​ന​പ​രി​ശോ​ധി​ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില് വന്ന ഹരജി പരിഗണിക്കവേയാണ് രേഖകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇത്തരമൊരു ചോദ്യമുയര്‍ന്നത്.  ​

‘ദ ഹിന്ദു’ പു​റ​ത്തു​വി​ട്ട രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ധി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​.ജെ.​പി. മു​ൻ നേ​താ​ക്ക​ളാ​യ യ​ശ്വ​ന്ത് സി​ൻ​ഹ, അ​രു​ണ്‍ ഷൂ​രി, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍, എന്നിവരാണ് കോടതിയെ സമീപിച്ചത്. എ​ന്നാ​ൽ, രേഖകൾ മോഷ്ടിക്കപ്പെട്ടതാണെന്നും അ​വ തെ​ളി​വാ​യി സ്വീ​ക​രി​ക്ക​രു​തെ​ന്നു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ര്‍ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

‘ഹിന്ദു’വിൽ പ്രസിദ്ധീകരിച്ചത് യ​ഥാർ​ത്ഥ രേ​ഖ​ക​ളാ​ണെ​ന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ സ​മ്മ​തി​ച്ചിരുന്നു. വി​മാ​ന ഇ​ട​പാ​ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ സ​മാ​ന്ത​ര ഇ​ട​പെ​ട​ലു​ക​ളെ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ എ​തി​ർ​ത്തി​രു​ന്നെ​ന്നാ​ണ് തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹിന്ദു റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്.

ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയിൽ പുതിയ ഹർജികൾ സമർപ്പിച്ചത്. റാഫേൽ ഇടപാടിൽ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് നേരത്തെ ഹർജികൾ കോടതി തള്ളിയിരുന്നത്.