| Monday, 29th October 2018, 11:10 am

അടിസ്ഥാന സൗകര്യങ്ങളില്ല; നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനാനുമതി റദ്ദാക്കി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച് സുപ്രീം കോടതി വിധി. 550 സീറ്റുകളിലേക്കുള്ള പ്രവേശനമാണ് റദ്ദാക്കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിധി.

പാലക്കാട് പി.കെ ദാസ്, വയനാട്് ഡി.എം, തൊടുപുഴ അല്‍ അഹ്‌സര്‍, വര്‍ക്കല എസ്.ആര്‍ എന്നീ കോളേജുകള്‍ക്കാണ് പ്രവേശനം റദ്ദാക്കിയത്. ഓരോ കോളജുകളുടെയും കേസ് പ്രത്യേകം പരിഗണിച്ച ശേഷമാണ് വിധി പുറപ്പെടുവിപ്പിച്ചത്.

Also Read:  ശബരിമല സ്ത്രീപ്രവേശനം; ആര്‍.എസ്.എസ് നിലപാടില്‍ മൗനപ്രതിഷേധവുമായി ആര്‍. സഞ്ജയന്‍

മെഡിക്കല്‍ കൗണ്‍സിലിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി വിധി. അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കാനുള്ള സമയം കൊടുത്തിട്ടും അവരത് ഉപയോഗിച്ചില്ല എന്നായിരുന്നു കൗണ്‍സിലിന്റെ വാദം.

പ്രവേശനത്തിന് അനുമതി നല്‍കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നായിരുന്നു മെഡിക്കല്‍ കൗണ്‍സിലിന്റെ ആവശ്യം. നാലു കോളജുകളിലേക്കുമുളള പ്രവേശനം പൂര്‍ത്തിയായതിനാല്‍ അനുകൂല നിലപാടുണ്ടാകണമെന്ന് സംസ്ഥാന സര്‍ക്കാരും കോളേജ് മാനേജ്മന്റുകളും വാദിച്ചിരുന്നു. അനുമതി റദ്ദാക്കിയതോടെ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more