| Friday, 4th August 2017, 4:07 pm

ഹാദിയ കേസ്: ഷെഫീന്‍ ജഹാന് ഭീകരബമന്ധമുണ്ടെന്നാരോപിച്ച പിതാവിനോടും എന്‍.ഐ.എയോടും തെളിവുകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാദിയ കേസില്‍ എല്ലാ രേഖകളും ഹാജരാക്കണമെന്ന് എന്‍.ഐ.എയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഹാദിയയെ വിവാഹം ചെയ്ത ഷെഫീന്‍ ജഹാന് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച ഹാദിയയുടെ പിതാവിനോടും തെളിവുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരടക്കമുള്ള കക്ഷികളോട് കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Also Read:ലാന്‍ഡിംഗിനിടെ റണ്‍വെയില്‍ നിന്ന് വിമാനം തെന്നിമാറി; കരിപ്പൂരില്‍ ഒഴിവായത് വന്‍ ദുരന്തം


നേരത്തെ ഹാദിയ-ഷെഫീന്‍ ദമ്പതികളുടെ വിവാഹം അസാധുവാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹേബിയസ് കോര്‍പ്പസ് നടന്നുകൊണ്ടിരിക്കെയാണ് വിവാഹം നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.

ഹൈക്കോടതി നിരീക്ഷണം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി വിലയിരുത്തി. വീട്ടുതടങ്കലിലുള്ള ഹാദിയയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഷെഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

We use cookies to give you the best possible experience. Learn more