‘മുകുള്‍ റോയിക്കെതിരെയുള്ള അപേക്ഷ തള്ളിയ സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ആര്‍ട്ടിക്കിള്‍ 32 പ്രകാരമാണ് ഈ റിട്ട് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. അഭിഭാഷകന്റെ വാദം കേട്ട ശേഷം, സ്പീക്കറുടെ ഉത്തരവിനെതിരെ ഹരജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് ഞങ്ങള്‍ കരുതുന്നു,’ ബെഞ്ച് പറഞ്ഞു.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ചെയര്‍മാനായി റോയിയുടെ കാലാവധി ഒരു വര്‍ഷം മാത്രമേ ഉള്ളൂവെന്ന വാദവും സുപ്രീം കോടതി പരിഗണിച്ചു, ഒരു മാസത്തിനകം വിഷയം തീരുമാനിക്കാന്‍ ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു.
‘പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയര്‍മാനായി മുകുള്‍ റോയിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് മാത്രമുള്ളതിനാല്‍, ഹരജികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഞങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു. ഒരു മാസത്തിന് ശേഷമല്ല കേസ് പരിഗണിക്കേണ്ടതെന്നും ഓര്‍മപ്പെടുത്തുന്നു,’ ബെഞ്ച് പറഞ്ഞു.
2021 സെപ്റ്റംബര്‍ 28ന് ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ കല്‍ക്കട്ട ഹൈക്കോടതി നടത്തിയ നിരീക്ഷണം ഒറ്റനോട്ടത്തിലുള്ളതാണെന്നും കക്ഷികള്‍ അവര്‍ക്ക് ലഭ്യമായ എല്ലാ വഴികളും നിയമപ്രകാരം സ്വീകരിക്കണമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.