Activists arrested
അഭ്യൂഹങ്ങള്‍ കാരണം സ്വാതന്ത്ര്യം ഇല്ലാതാക്കാനാവില്ല; ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 19, 12:24 pm
Wednesday, 19th September 2018, 5:54 pm

ന്യൂദല്‍ഹി: രാജ്യത്ത് നടന്ന അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അകാരണമായ അറസ്റ്റില്‍ വിമര്‍ശനവുമായി സുപ്രീം കോടതി. അനുമാനങ്ങളും അഭ്യൂഹങ്ങളും അടിസ്ഥാനപ്പെടുത്തി വ്യക്തി സ്വാതന്ത്ര്യം ഹനിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.


ALSO READ: അറസ്റ്റിലായ ആക്ടിവിസ്റ്റുകളെ നിരുപാധികം വിട്ടയക്കുന്നതുവരെ ഇന്ത്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റിലെ എം.പിമാര്‍


ഇന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനുള്ള കാരണവും തെളിവുകളും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയത്. റോമില താപറും പ്രഭാത് പട്‌നായ്ക്കും ഉള്‍പ്പെടെ ഉള്ളവരുടെ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി കേസില്‍ തെളിവുകള്‍ തേടിയത്.

എന്നാല്‍ യു.എ.പി.എ പ്രകാരം കേസ് ചുമത്താനോ, റെയ്ഡ് നടത്താനോ, അറസ്റ്റ് രേഖപ്പെടുത്താനോ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ പൊലീസ് ആരില്‍ നിന്നും അനുമതി തേടിയിട്ടില്ല. സീനിയര്‍ അഭിഭാഷകനായ ആനന്ദ് ഗ്രോവര്‍ മാധ്യമങ്ങളോട് പറഞ്ഞു.


ALSO READ: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ജയില്‍ മോചിതനായി


എല്ലാ ക്രിമിനല്‍ കേസ് അന്വേഷണങ്ങളും അഭ്യൂഹങ്ങള്‍ക്ക് പുറത്താണ്, എന്നാല്‍ ഇതിന്റെ പേരില്‍ വ്യക്തിസ്വാതന്ത്ര്യം ഹനിക്കാന്‍ സാധിക്കില്ല, ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

ആഗസ്റ്റ് 28നാണ് മഹാരാഷ്ട്ര പൊലീസ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഭിമ കൊറഗാവ് സംഭവത്തിലേക്ക് നയിച്ച എല്‍ഗാര്‍ പരിഷത്ത് നടത്തി എന്നതാണ് എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന കുറ്റം.