സ്വകാര്യത സംരക്ഷിച്ചു വേണം ആധാര്‍ ഉപയോഗിക്കാന്‍ എന്ന് സുപ്രീം കോടതി
Aadhaar
സ്വകാര്യത സംരക്ഷിച്ചു വേണം ആധാര്‍ ഉപയോഗിക്കാന്‍ എന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd January 2018, 5:23 pm

ന്യൂദല്‍ഹി: സ്വകാര്യത സംരക്ഷിച്ചുകൊണ്ടു മാത്രമേ ആധാര്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് സുപ്രീം കോടതി. ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.

നിരവധി ചോദ്യങ്ങളാ കോടതി ചോദിച്ചത്. ഉദ്ദേശിച്ച കാര്യങ്ങള്‍ക്കു മാത്രം ആധാര്‍ ഉപയോഗിച്ചാല്‍ വിവരങ്ങള്‍ ചോരുന്നത് മൂലമുള്ള അപകടങ്ങള്‍ തടയാനാകില്ലേയെന്നും വ്യക്തിവിവരങ്ങള്‍ ഇപ്പോള്‍ തന്നെ സ്വകാര്യ ഏജന്‍സികളുടെ കൈവശം ഇല്ലേയെന്നും കോടതി ചോദിച്ചു.


Also Read: ‘നല്‍കിയ അവസരങ്ങള്‍ എ.എ.പി കൃത്യമായി ഉപയോഗിച്ചില്ല’; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ശരിയായിരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍


സബ്‌സിഡികള്‍ക്കു മാത്രമാണോ ആധാര്‍ വേണ്ടത് എന്നു ചോദിച്ച സുപ്രീം കോടതി മറ്റു കാര്യങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കാനാകുമോ എന്ന് നിശ്ചയിക്കണമെന്നും പറഞ്ഞു. അഞ്ചംഗ ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യങ്ങള്‍ ചോദിച്ചത്.

ഈ കേസിലെ അന്തിമ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. വാദത്തിന്റെ മൂന്നാമത്തെ ദിവസമാണ് ഇന്ന്. കേസില്‍ നാളെയും വാദം തുടരും. നേരത്തേ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്നോഡന്‍ ആധാറിനെതിരെ രംഗത്തെത്തി. സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ നടപടിയായി കണക്കാക്കിയാണ് നേരിടേണ്ടതെന്നാണ് സ്നോഡന്‍ ട്വിറ്ററില്‍ കുറിച്ചത്.