ന്യൂദല്‍ഹി: യു.പി പൊലീസിനും ദല്‍ഹി പൊലീസിനും തിരിച്ചടി. രാജ്യദ്രോഹ കേസില്‍ ശശി തരൂരിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. തരൂരിന് പുറമെ രജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ് എന്നിവരുടേയും അറസ്റ്റും കോടതി തടഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് യു.പി പൊലീസിനും ദല്‍ഹി പൊലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ‘വ്യാജ വാര്‍ത്ത’ ട്വീറ്റ് ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകര്‍ രജ്ദീപ് സര്‍ദേശായി, വിനോദ് കെ. ജോസ്, മൃണാള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തത്.
153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിയത്.
രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഡാലോചന, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ വകുപ്പുകളാണിത്.
റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ഒരു കൂട്ടം ആളുകള്‍ ചെങ്കോട്ടയിലെത്തി സിഖ് മത പതാക ഉയര്‍ത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടാകുന്നത്. കര്‍ഷകരാണ് പതാക ഉയര്‍ത്തിയതെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസും കേന്ദ്രവും ശ്രമം നടത്തിയിരുന്നു. എന്നാല്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവാണ് സംഭവത്തിന് പിന്നിലെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന സിദ്ദുവിനെ ദല്‍ഹി പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Supreme Court Notice to UP Police and Delhi Police in Sedition case againsrt Shashi Tharoor