രണ്ടാം മാറാട് കലാപക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
Kerala
രണ്ടാം മാറാട് കലാപക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd May 2014, 12:57 pm

[share]

[] ന്യൂദല്‍ഹി: രണ്ടാം മാറാട് കലാപക്കേസിലെ  22 പ്രതികള്‍ സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനു സുപ്രീം കോടതി നോട്ടീസ് നല്‍കി. ഹൈക്കോടതി ജീവപര്യന്തം ശിക്ഷവിധിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രതികളുടെ ഹരജിയിലാണ് സുപ്രീം കോടതി സര്‍ക്കാരിനു നോട്ടീസ് നല്‍കിയത്.

ജസ്റ്റിസ് എസ്.ജെ മുഖോപാധ്യായുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നാലാഴ്ചയ്ക്കുള്ളില്‍ പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കും.

2002ലെ പുതുവര്‍ഷാഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 3  ഹിന്ദുക്കളും 2 മുസ്ലിങ്ങളും കൊല്ലപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായി നടന്ന കലാപമാണിതെന്ന് തെളിയിക്കും വിധം 2003ലാണ് മാറാട് കടപ്പുറത്ത് ആയുധവുമായെത്തിയ അക്രമികള്‍ ഒമ്പത് മീന്‍പിടുത്തക്കാരെ കൊലപ്പെടുത്തുകയും കുറേപ്പേരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. കലാപത്തില്‍ കൊല്ലപ്പെട്ട 9ല്‍ 8 പേരും ഹിന്ദുക്കളാണ്.

148 പേരെ ആയിരുന്നു പ്രോസിക്യൂഷന്‍ പ്രതി ചേര്‍ത്തിരുന്നത് എന്നാല്‍ 62 പേരെ വിചാരണക്കോടതി ശിക്ഷിക്കുകയും 86 പേരെ വെറുതെ വിടുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ്  22 പേരെ ജീവപര്യന്തം തടവിന് വിധിക്കുകയും 62 പേരെ വെറുതെ വിടുകയും ചെയ്ത  വിചാരണക്കോടതിയുടെ നടപടി. വിചാരണക്കോടതിയുടെ ഈ വിധിക്കെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.