[share]
[] ന്യൂദല്‍ഹി: ലൈംഗികാരോപണവിധേയനായ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷയില്‍ ഗോവ സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ്. നാലാഴ്ചകകം ഇത് സംബന്ധിച്ച് മറുപടി നല്‍കണമെന്നും സുപ്രീം കോടതി അറിയിച്ചു.
കേസില്‍ 152 സാക്ഷികളുളളതിനാല്‍ വിചാരണ വൈകുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും തേജ്പാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സദാ സബ് ജയിലില്‍ കഴിയുകയാണ് തേജ്പാല്‍. ബലാത്സംഗത്തിന് പുറമെ ലൈംഗീക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് തേജ്പാലിനെതിരെ ചുമത്തിയിട്ടുള്ളത്.
2013 നവംബറില്‍ നടന്ന തെഹല്‍ക തിങ്ക് ഫെസ്റ്റിനിടെ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തെ തുടര്‍ന്ന് അദ്ദേഹം തെഹല്‍കയുടെ പത്രാധിപപദവി ഒഴിഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് നവംബര്‍ 30നായിരുന്നു ഗോവ ക്രൈംബ്രാഞ്ച് പോലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്.