| Tuesday, 4th September 2012, 4:04 pm

കടല്‍ക്കൊല: ബോട്ട് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന ഇറ്റലിയുടെ വാദം നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന ഇറ്റലിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി. മത്സ്യബന്ധന ബോട്ടുകള്‍ക്ക് മര്‍ച്ചന്റ് ഷിപ്പിങ് നിയമപ്രകാരം രജിസ്‌ട്രേഷന്‍ വേണ്ടെന്നായിരുന്നു കേരളത്തിന്റെ വാദം. ഇത് സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ കേരളത്തിന്റെ വാദം ഇന്ന് പൂര്‍ത്തിയായി.[]

മര്‍ച്ചന്റ് ഷിപ്പിങ് നിയമപ്രകാരം മത്സ്യബന്ധന ബോട്ട് നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നായിരുന്നു ഇറ്റലിയുടെ പ്രധാനവാദം. മത്സ്യബന്ധന ബോട്ടായതിനാല്‍ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നോ എന്നത് ഈ കേസില്‍ പ്രസക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more