ഗൊഗോയ്ക്കെതിരെയുള്ള ലൈംഗീകാരോപണം; കൂടുതല്‍ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷകന്‍
national news
ഗൊഗോയ്ക്കെതിരെയുള്ള ലൈംഗീകാരോപണം; കൂടുതല്‍ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st April 2019, 2:02 pm

ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുള്ള മുന്‍ ജീവനക്കാരിയുടെ ലെംഗീകാരോപണകുറ്റം നിരസിച്ചതിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി സുപ്രീംകോടതിയിലെ അഭിഭാഷകന്‍. അഡ്വക്കേറ്റ് ഉത്സവ് ബെയിന്‍ ഫേസ്ബുക്കിലൂടെയാണ് കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗൊഗോയിക്കെതിരെ കോടതിയില്‍ വാദിക്കാനും വാര്‍ത്താ സമ്മേളനം വിളിക്കാനും ഒരാള്‍ തനിക്ക് കൈക്കൂലി തന്നെന്നും എന്നാല്‍ ബെയിന്‍ അത് നിരസിച്ചെന്നും ഗൊഗോയിക്കെതിരെ വളരെ ഗൂഢാലോചനയോടെയാണ് ഇത് ആരോപിച്ചതെന്നും അയാള്‍ ഫേസ് ബുക്കില്‍ കുറിച്ചു.

‘ഒരാള്‍ തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തു. അയാളെ കാണാന്‍ വളരെ പരിശീലനം നേടിയ ഒരു മധ്യസ്ഥനെ പോലെയുണ്ട്. എന്നാല്‍ അദ്ദേഹം സുപ്രീംകോടതിയിലെ മുന്‍ ജീവനക്കാരിയുമായുള്ള ബന്ധം എന്താണെന്ന് വെളിപ്പെടുത്തിയില്ല.’ അദ്ദേഹം കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ സുപ്രീംകോടതിയിലെ അഭിഭാഷകന് 50 ലക്ഷം രൂപ ലീഗല്‍ ഫീസായി നല്‍കാമെന്ന് പറഞ്ഞെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അഭിഭാഷകനോട് പി.സി.ഐയില്‍ ഒരു വാര്‍ത്താ സമ്മേളനം സംഘടിപ്പിക്കാനും അയാള്‍ പറയുന്നതായും ഫേസ് ബുക്ക പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ ഇതില്‍ സംശയം തോന്നിയ അഭിഭാഷകന്‍ വാഗ്ദാനം നിരസിക്കുകയായിരുന്നു. എന്നാല്‍ രണ്ട് തവണ വാഗ്ദാനം നിരസിച്ചപ്പോള്‍ 1.5 കോടി രൂപ വാഗാദാനം ചെയ്തതെന്നും പറയുന്നു.

പിന്നീട് രഞ്ജന്‍ ഗൊഗോയ്യുടെ ഓഫീസില്‍ കൈക്കൂലിയെ കുറിച്ച് വിശദീകരിക്കാന്‍ വെള്ളിയാഴ്ച്ച 7 മണിയോടെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ പറയുന്നു.

‘ഞാന്‍ ഇതുവരെ വ്യക്തിപരമായി സി.ജെ.ഐയുമായി സംസാരിച്ചിട്ടില്ല. ആരുമായും ബന്ധമില്ല. എന്റെ ഇലക്ടോണിക് റെക്കോര്‍ഡുകള്‍ സുക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാം. ഞങ്ങള്‍ തമ്മില്‍ എവിടെയെങ്കിലും വെച്ച് കൂടികാഴ്ച്ച നടന്നതായി ആരെങ്കിലും തെളിയിക്കുകയാണെങ്കില്‍ ഞാന്‍ നിയമ പരിശീലനം നിര്‍ത്താം .അഭിഭാഷകന്‍ പറയുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ കോടതിയിലെ മുന്‍ ജീവനക്കാരി ലൈംഗികാതിക്രമപരാതി ഉന്നയിച്ചതായി ശനിയാഴ്ച രാവിലെ 9.30ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാവിലെ 10.30ന് തന്നെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിഷയം പരിഗണിക്കുമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ‘ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെത്തന്നെ ബാധിക്കുന്ന പൊതുപ്രാധാന്യമുള്ള ഒരു വിഷയം ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളായ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തും’- എന്നായിരുന്നു അറിയിപ്പ്.

പരാതി ഉന്നയിച്ചിട്ടുള്ള യുവതിക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികത്തട്ടിപ്പ് കേസില്‍ അവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. അവരുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി സ്വയം താഴാന്‍ ആഗ്രഹമില്ല- ചീഫ് പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഈ വിഷയത്തില്‍ പ്രതികരണം തേടി വയര്‍, സ്‌ക്രോള്‍, കാരവന്‍ തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ തന്റെ ഓഫീസിലേക്ക് മെയില്‍ അയച്ചിരുന്നെന്നും പത്ത് മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനാണ് അവര്‍ ആവശ്യപ്പെട്ടതന്നെും സുപ്രീംകോടതി രജിസ്ട്രാര്‍ ജനറല്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്.

ചില നിര്‍ണായക കേസുകള്‍ അടുത്ത ആഴ്ച തന്റെ ബെഞ്ച് പരിഗണിക്കാന്‍ ഇരിക്കെയാണ് ആരോപണം ഉയര്‍ന്നത്. ഈ വിഷയത്തില്‍ കോടതി പുറപ്പെടുവിക്കാന്‍ ഇരിക്കുന്ന ഏതെങ്കിലും ജുഡീഷ്യല്‍ ഉത്തരവുകളില്‍ താന്‍ ഇടപെടുകയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

നിയമസംവിധാനത്തില്‍ വിശ്വാസമില്ലെങ്കില്‍ കോടതിക്ക് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ആരോപണങ്ങള്‍ ബ്ലാക്ക്‌മെയില്‍ തന്ത്രമാണെന്നും യുവതിക്കെതിരെ സ്വമേധയാ കേസെടുക്കല്‍ ഉള്‍പ്പെടെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.